ഡെലവെയർ : ഡെലവെയർ മലയാളി അസോസിയേഷൻ ഡെൽമ തിരുവോണ നാളിൽ സംഘടിപ്പിച്ച താരോത്സവം വർണാഭമായി. പരിപാടിയിൽ കേരളത്തിൽ നിന്നുള്ള പ്രശസ്ത കലാകാരന്മാർ അണിനിരന്നു. രമേശ് പിഷാരടി, മഞ്ചരി, വിവേകാനന്ദൻ, സുമി അരവിന്ദ്, പ്രദീപ് ബാബു തുടങ്ങിയവർ പങ്കെടുത്തു. പരിപാടിയിൽ നിന്നും സമാഹരിച്ചു കിട്ടിയ തുക വയനാട് ദുരിതാശ്വാസത്തിനായി കൈമാറും.
ഡെലവെയർ മലയാളി അസോസിയേഷൻ അംഗങ്ങളുടെ ചെണ്ടമേളത്തോടെയാണ് പരിപാടികൾ ആരംഭിച്ചത്. പ്രസിഡന്റ് ജോസ് ഔസേപ്പ് സ്വാഗതം ആശംസിച്ചു. ചടങ്ങിൽ കലാകാരന്മാരെ പൊന്നാട അണിയിച്ച് ആദരിച്ചു. വിജയ് മേനോനായിരുന്നു പരിപാടിയുടെ സ്പോൺസർ.