Monday, May 5, 2025
HomeBreakingNewsന്യുമോണിയ : മാർപാപ്പയുടെ ആരോഗ്യനില ഗുരുതരം

ന്യുമോണിയ : മാർപാപ്പയുടെ ആരോഗ്യനില ഗുരുതരം

വത്തിക്കാൻ സിറ്റി: കടുത്ത ന്യുമോണിയ ബാധിച്ചതോടെ ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനില കൂടുതൽ സങ്കീർണമായി. മാർപാപ്പയുടെ 2 ശ്വാസകോശങ്ങളിലും ന്യുമോണിയ (ഡബിൾ ന്യുമോണിയ) ബാധിച്ചതായി വത്തിക്കാൻ അറിയിച്ചു. ശ്വാസകോശ അണുബാധയ്ക്കു ചികിത്സയ്ക്കും പരിശോധനകൾക്കുമായി 5 ദിവസമായി ആശുപത്രിയിൽ തുടരുകയാണ് 88 വയസ്സുകാരനായ അദ്ദേഹം. തനിക്കുവേണ്ടി പ്രാർഥിക്കണമെന്നു മാർപാപ്പ അഭ്യർഥിച്ചു. റോമിലെ ആശുപത്രിക്കു മുന്നിൽ ആയിരങ്ങളാണു പ്രാർഥിക്കുന്നത്.

മാർപാപ്പയുടെ ഈയാഴ്ചത്തെ ഔദ്യോഗിക പരിപാടികളെല്ലാം റദ്ദാക്കി. അൽപം സങ്കീർണമായ അണുബാധയാണുള്ളതെന്നും കൂടുതൽ ദിവസം ആശുപത്രിവാസം വേണ്ടിവരുമെന്നും ഡോക്ടർമാർ പറഞ്ഞു. ശനിയാഴ്ച നടത്താൻ നിശ്ചയിച്ചിരുന്ന പൊതുപരിപാടിയും റദ്ദാക്കി. ഞായറാഴ്ച കുർബാനയ്ക്കു മാർപാപ്പയ്ക്കു പകരം മുതിർന്ന കർദിനാൾ കാർമികനാകും. കഴിഞ്ഞ വെള്ളിയാഴ്ചയാണു മാർപാപ്പയെ റോമിലെ ജമേലി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

എക്സ്-റേ പരിശോധനയിലാണു ഗുരുതര ന്യുമോണിയ കണ്ടെത്തിയത്. നേരത്തേ കണ്ടെത്തിയ അണുബാധയ്ക്കുള്ള ആന്റിബയോട്ടിക് കോർട്ടിസോൺ തെറപ്പി തുടർചികിത്സ കൂടുതൽ സങ്കീർണമാക്കുമെന്നാണു സൂചന. രണ്ടോ അതിലധികമോ സൂക്ഷ്മാണുക്കൾ മൂലമുണ്ടാകുന്ന അണുബാധയാണു പോളിമൈക്രോബയൽ അണുബാധ. ഇത് ബാക്ടീരിയ, വൈറസ് അല്ലെങ്കിൽ ഫംഗസ് എന്നിവ മൂലവും ഉണ്ടാകാം. മാർപാപ്പ ഉത്സാഹത്തിലായിരുന്നുവെന്നു പ്രസ്താവനയിൽ വത്തിക്കാൻ അറിയിച്ചു.

ജന്മനാടായ അർജന്റീനയിൽ പുരോഹിത പഠനത്തിനിടെ ഇരുപതുകളുടെ തുടക്കത്തിൽ മാർപാപ്പയുടെ ശ്വാസകോശത്തിന്റെ ഒരു ഭാഗം നീക്കം ചെയ്തിരുന്നു. അനാരോഗ്യം ബാധിച്ചിരുന്ന മാർപാപ്പയെ 2023 മാർച്ചിൽ ബ്രോങ്കൈറ്റിസ് ആണെന്ന് സംശയിച്ച് ആശുപത്രിയിൽ പ്രവേശിപ്പു. പിന്നീട് ന്യുമോണിയയാണെന്നു കണ്ടെത്തി. പിന്നീട് ജൂണിലും 2024 ഫെബ്രുവരിയിലും

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments