Friday, May 16, 2025
HomeAmericaമസ്കിന്റെ കുഞ്ഞിന് ജന്മം നൽകിയെന്ന അവകാശവാദവുമായി സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ

മസ്കിന്റെ കുഞ്ഞിന് ജന്മം നൽകിയെന്ന അവകാശവാദവുമായി സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ

ടെസ്ല സിഇഒ ഇലോൺ മസ്കിന്റെ കുഞ്ഞിന് ജന്മം നൽകിയെന്ന അവകാശവാദവുമായി സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ. ആഷ്ലി സെൻ്റ് ക്ലെയർ എന്ന യുവതിയാണ് അവകാശവാദവുമായി എത്തിയത്. എക്സിലൂടെയായിരുന്നു മസ്കിന്റെ കുഞ്ഞിന് ജന്മം നൽകിയെന്ന് ആഷ്ലി വെളിപ്പെടുത്തിയത്. തീവ്ര വലതുപക്ഷ ബന്ധങ്ങൾക്കും വിവാദ അഭിപ്രായങ്ങൾക്കും പേരുകേട്ട 31കാരിയാ ആഷ്‌ലി സെൻ്റ് ക്ലെയർ വാലൻ്റൈൻസ് ദിനത്തിലാണ് ഇക്കാര്യം എക്സിലൂടെ അറിയിക്കുന്നത്.

അഞ്ച് മാസം മുമ്പ്, ഞാൻ ഒരു പുതിയ കുഞ്ഞിനെ ലോകത്തിലേക്ക് സ്വാഗതം ചെയ്തു. ഇലോൺ മസ്‌ക് പിതാവാണ്,” ആഷ്‌ലി സെൻ്റ് ക്ലെയർ എക്സ് പോസ്റ്റിൽ എഴുതി,”ഞങ്ങളുടെ കുട്ടിയുടെ സ്വകാര്യതയും സുരക്ഷയും സംരക്ഷിക്കുന്നതിനായി ഞാൻ മുമ്പ് ഇത് വെളിപ്പെടുത്തിയിട്ടില്ല, ഇത് പരി​ഗണിക്കാതെ മാധ്യമങ്ങൾ ഇക്കാര്യം പുറത്തുവിടാൻ ഉദ്ദേശിക്കുന്നുവെന്ന് അടുത്ത ദിവസങ്ങളിൽ വ്യക്തമായി” എക്സ് പോസ്റ്റിൽ പറയുന്നു. തങ്ങളുടെ കുട്ടിയെ സാധാരണവും സുരക്ഷിതവുമായ അന്തരീക്ഷത്തിൽ വളരാൻ അനുവദിക്കാനാണ് ഞാൻ ഉദ്ദേശിക്കുന്നത്. ഇക്കാരണത്താൽ, മാധ്യമങ്ങൾ ഞങ്ങളുടെ കുട്ടിയുടെ സ്വകാര്യതയെ മാനിക്കണമെന്നും അവർ കുറിപ്പിൽ കൂട്ടിച്ചേർത്തു.

അതേസമയം, സെൻ്റ് ക്ലെയറിൻ്റെ അവകാശവാദം മസ്‌ക് അംഗീകരിച്ചിട്ടില്ല. മൂന്ന് സ്ത്രീകളിലായി ഇലോൺ മസ്കിന് 12 കുട്ടികളുണ്ട്. ആദ്യ ഭാര്യ ജസ്റ്റിനുമായി ആറ് കുട്ടികളാണ് ജനിച്ചത്. 2020 നും 2022 നും ഇടയിൽ ഗായിക ഗ്രിംസിൽ മൂന്ന് കുട്ടികളാണ് മസ്‌കിന് ജനിച്ചത്. 2021 ൽ സ്വന്തം കമ്പനിയായ ന്യൂറാലിങ്കിലെ ഉദ്യോഗസ്ഥയായ ഷിവോൻ സില്ലിസിൽ ഇരട്ടകുട്ടികളും മസ്‌കിന് ജനിച്ചു. 2024 ലാണ് ഇരുവർക്കും മൂന്നാമതൊരു കുഞ്ഞുകൂടി ജനിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments