Friday, January 23, 2026
HomeAmericaഅമേരിക്കയിലെ അനധികൃത ഇന്ത്യൻ കുടിയേറ്റക്കാരുടെ രണ്ടാം സംഘം രാത്രി എത്തും: മോദിയുടെ സന്ദർശനം ഗുണമുണ്ടാവുമോ?...

അമേരിക്കയിലെ അനധികൃത ഇന്ത്യൻ കുടിയേറ്റക്കാരുടെ രണ്ടാം സംഘം രാത്രി എത്തും: മോദിയുടെ സന്ദർശനം ഗുണമുണ്ടാവുമോ? ഉറ്റുനോക്കി ഇന്ത്യ

ന്യൂയോർക്ക്: അമേരിക്ക നാടുകടത്തുന്ന ഇന്ത്യാക്കാരായ അനധികൃത കുടിയേറ്റക്കാരുടെ രണ്ടാം സംഘം ഇന്ന് രാത്രി എത്തും. 119 പേരെയും അമേരിക്കൻ സൈനിക വിമാനത്തിൽ അമൃത്സറിലാണ് എത്തിക്കുക. അമേരിക്കൻ സന്ദർശനം പൂർത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് എത്തിയ സാഹചര്യത്തിൽ കുടിയേറ്റക്കാരെ എങ്ങനെയാണ് എത്തിക്കുക എന്നത് രാജ്യം ഉറ്റുനോക്കുകയാണ്. കൈവിലങ്ങ് അണിയിച്ചാകുമോ ഇക്കുറിയും ഇന്ത്യാക്കാരെ എത്തിക്കുക എന്നതാണ് ഏവർക്കും അറിയാനുള്ളത്. അങ്ങനെയെങ്കിൽ മോദിയുടെ സന്ദർശനം കൊണ്ട് എന്ത് ഗുണമെന്ന ചോദ്യം പ്രതിപക്ഷം ഉയർത്തുമെന്നുറപ്പാണ്.

അതേസമയം അനധികൃത കുടിയേറ്റക്കാരുടെ രണ്ടാം പട്ടികയിലും ഏറെയുള്ളത് പഞ്ചാബിൽ നിന്നുള്ളവരാണ്. ഇന്ന് എത്തിക്കുന്ന 119 പേരിൽ 67 പേരും പഞ്ചാബികളാണെന്നാണ് വിവരം. ഹരിയാനയിൽ നിന്ന് 33 പേരും ഗുജറാത്തിൽ നിന്ന് 8 പേരും ഉത്തർ പ്രദേശിൽ നിന്ന് 3 പേരും ഗോവ, മഹാരാഷ്ട്ര, രാജസ്ഥാൻ എന്നിവിടങ്ങളിൽ നിന്ന് 2 വീതവും ഒരു ഹിമാചൽ സ്വദേശിയും, ഒരു ജമ്മു സ്വദേശിയുമാണ് ഇന്ന് ഇന്ത്യയിലെത്തുക. രാത്രി 10 മണിക്കാകും വിമാനം അമൃത്സറിലെത്തുകയെന്നാണ് പ്രതീക്ഷ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments