Monday, December 23, 2024
HomeBreakingNewsരണ്ടാം ബന്ദി കൈമാറ്റത്തില്‍ റഷ്യയും യുക്രെയ്‌നും : രണ്ടുദിവസത്തിനുള്ളില്‍ 206 തടവുകാരെ കൈമാറി

രണ്ടാം ബന്ദി കൈമാറ്റത്തില്‍ റഷ്യയും യുക്രെയ്‌നും : രണ്ടുദിവസത്തിനുള്ളില്‍ 206 തടവുകാരെ കൈമാറി

കൈവ്: യുഎഇയുടെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചകളെത്തുടര്‍ന്ന് റഷ്യയും യുക്രെയ്നും ശനിയാഴ്ച 206 തടവുകാരെ കൈമാറ്റം ചെയ്തു. തന്റെ സൈന്യത്തിന്റെ സമീപകാല റഷ്യയിലേക്കുള്ള നുഴഞ്ഞുകയറ്റം കാരണമാണ് തടവുകാരെ മോചിപ്പിച്ചതെന്ന് പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കി പറഞ്ഞു.

82 സൈനികരും 21 ഓഫീസര്‍മാരും മറ്റ് ബന്ധികളും ഉള്‍പ്പെടെ വിട്ടയച്ച യുക്രേനിയക്കാര്‍ യുദ്ധത്തിന്റെ ആദ്യ മാസങ്ങള്‍ മുതല്‍ തടവിലാക്കപ്പെട്ടവരാണെന്നും അദ്ദേഹം പറഞ്ഞു.

കൈമാറ്റം ചെയ്യപ്പെട്ട 103 റഷ്യന്‍ സൈനികര്‍ ഓഗസ്റ്റില്‍ യുക്രേനിയന്‍ സൈന്യം അപ്രതീക്ഷിത നുഴഞ്ഞുകയറ്റം നടത്തിയ അതിര്‍ത്തി കുര്‍സ്‌ക് മേഖലയില്‍ തടവിലാക്കപ്പെട്ടതായിരുന്നുവെന്ന് റഷ്യന്‍ പ്രതിരോധ മന്ത്രാലയവും അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments