Monday, December 23, 2024
HomeAmericaഅസോസിയേഷൻ ഓഫ് റ്റാംപ ഹിന്ദു മലയാളി ഓണാഘോഷം സെപ്റ്റംബർ 21 ന്

അസോസിയേഷൻ ഓഫ് റ്റാംപ ഹിന്ദു മലയാളി ഓണാഘോഷം സെപ്റ്റംബർ 21 ന്

റ്റാംപ: അസോസിയേഷൻ ഓഫ് റ്റാംപ ഹിന്ദു മലയാളി (ആത്മ) വിപുലമായ രീതിയിൽ ഓണം ആഘോഷിക്കുന്നു. സെപ്റ്റംബർ 21 ന്, റ്റാംപ ഹിന്ദു ക്ഷേത്രത്തിൽ വച്ച് നടക്കുന്ന ഈ ആഘോഷം കേരളത്തിന്റെ തനിമയോടെയാണ് ക്രമീകരിച്ചിരിക്കുന്നത്.

ഓണസദ്യയോടെ ആരംഭിക്കുന്ന പരിപാടികളിൽ കുട്ടികളുടേതുൾപ്പടെ ഇരുപതിലധികം വിനോദപരിപാടികൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ചെണ്ടമേളത്തോടുകൂടെ മാവേലിയുടെ എഴുന്നള്ളത്തും ഉണ്ടായിരിക്കുന്നതാണ്.. അമ്മമാരുടെ നേതൃത്വത്തിൽ ആത്മയുടെ യൂത്ത് ഫോറം ഓണപ്പൂക്കളം ഒരുക്കും. ഇത് പുതിയ തലമുറയ്ക്ക് നമ്മുടെ സംസ്കാരത്തെ അടുത്തറിയാനുള്ള ഒരു മികച്ച അവസരമാണ്. ഓൺലൈനായി നടത്തിയ റജിസ്ട്രേഷന് നല്ല പ്രതികരണം ലഭിച്ചതായി സംഘാടകർ അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments