Monday, June 30, 2025
HomeNewsസംസ്ഥാന ബജറ്റിൽ വയനാടിന് പ്രത്യേക പാക്കേജ്: ക്ഷേമപെൻഷൻ കൂട്ടാനുള്ള സാധ്യത തള്ളാതെ ധനമന്ത്രി

സംസ്ഥാന ബജറ്റിൽ വയനാടിന് പ്രത്യേക പാക്കേജ്: ക്ഷേമപെൻഷൻ കൂട്ടാനുള്ള സാധ്യത തള്ളാതെ ധനമന്ത്രി

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ വിഴിഞ്ഞത്തിനും വയനാടിനും പ്രത്യേക പരിഗണനയെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ. ക്ഷേമ പെൻഷൻ വര്‍ധനയിൽ സര്‍ക്കാര്‍ വാദ്ഗാനം നിറവേറ്റുമെന്നും കെ എൻ ബാലഗോപാൽ മാധ്യമങ്ങളോടെ പറഞ്ഞു. നികുതിയേതര വരുമാനം കൂട്ടാൻ നടപടികളുണ്ടാകുമെന്നും ബജറ്റിന് മുന്നോടിയായി അനുവദിച്ച അഭിമുഖത്തിൽ ധനമന്ത്രി അറിയിച്ചു. 

കിഫ്ബിക്ക് വരുമാനമുണ്ടാക്കാൻ പല പദ്ധതികൾ ആലോചനയിലെന്നും കെ എൻ ബാലഗോപാൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. റോഡിന് ടോൾ അടക്കം പല ശുപാർശകളും ചർച്ചയിലുണ്ട്. സ്വന്തമായി വരുമാനം ഇല്ലാതെ കിഫ്ബിക്ക് നിലനിൽക്കാനാകില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. വിവിധ സേവന നിരക്കുകളിൽ ഇത്തവണത്തെ സംസ്ഥാന ബജറ്റിലും വര്‍ദ്ധനവിന് സാധ്യതയുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments