Saturday, July 19, 2025
HomeAmericaയുഎസ്സിൽ ലാന്റിങിനിടെ യാത്രാ വിമാനം സൈനിക ഹെലികോപ്റ്ററുമായി കൂട്ടിയിടിച്ചു

യുഎസ്സിൽ ലാന്റിങിനിടെ യാത്രാ വിമാനം സൈനിക ഹെലികോപ്റ്ററുമായി കൂട്ടിയിടിച്ചു

വാഷിങ്ടൻ∙ ലാന്റിങിനിടെ യാത്രാ വിമാനം സൈനിക ഹെലികോപ്റ്ററുമായി കൂട്ടിയിടിച്ച് അപകടം. യുഎസ് സമയം രാത്രി 9.30 ഓടെയാണ് അപകടം നടന്നത്. റീഗൻ വിമാനത്താവളത്തിൽ ലാൻഡിങ്ങിന് ശ്രമിക്കുന്നതിനിടെ വിമാനം ഹെലികോപ്റ്ററുമായി കൂട്ടിയിടിക്കുകയായിരുന്നു. വിമാനത്തിൽ 65 യാത്രക്കാർ ഉണ്ടായിരുന്നതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇടിച്ച വിമാനം സമീപത്തെ നദിയിലേക്ക് വീണുവെന്നാണ് പ്രാഥമിക നിഗമനം. റൺവേയിൽ വിമാനം ഇറങ്ങിയതിന്റെ തെളിവുകൾ ഇതുവരെ ലഭിച്ചിട്ടില്ല. മേഖലയിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.

അമേരിക്കൻ എയർലൈൻസിൻ്റെ CRJ-700 വിമാനമാണ് അപകടത്തിൽപ്പെട്ടത്. 375 അടി ഉയരത്തിൽ വച്ചാണ് അപകടത്തിൽപ്പെട്ടത്. വിമാനം പോട്ടോമാക് നദിയിലേക്ക് വീണുവെന്നാണ് സൂചന. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments