Wednesday, May 7, 2025
HomeAmericaജന്മവകാശ പൗരത്വം നിർത്തലാക്കുന്ന ട്രംപിന്‍റെ ഉത്തരവിന് സ്റ്റേ

ജന്മവകാശ പൗരത്വം നിർത്തലാക്കുന്ന ട്രംപിന്‍റെ ഉത്തരവിന് സ്റ്റേ

വാഷിംഗ്ടണ്‍: ജന്മവകാശ പൗരത്വം നിർത്തലാക്കുന്ന അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ ഉത്തരവിന് സ്റ്റേ. 14 ദിവസത്തേക്ക് തുടർനടപടികൾ സ്റ്റേ ചെയ്ത് സിയാറ്റിലിലെ ഫെഡറൽ ജഡ്ജ്. ട്രംപിന്‍റെ ഉത്തരവ് നഗ്നമായ ഭരണഘടനാ ലംഘനമാണെന്ന് ജഡ്ജ് ജോൺ കോഗ്നോർ പറഞ്ഞു. വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് വൈറ്റ് അറിയിച്ചു.

വാഷിങ്ടൻ, അരിസോണ, ഇല്ലിനോയിസ്, ഒറിഗോൺ എന്നീ നാലു സംസ്ഥാനങ്ങളുടെ അഭ്യർഥന പ്രകാരം പരിഗണിച്ച കേസിലാണ് ട്രംപിൻ്റെ ഉത്തരവിന് കോടതി താൽക്കാലിക സ്റ്റേ അനുവദിച്ചത്. നിലവിലുള്ള രീതി അനുസരിച്ച് അമേരിക്കൻ മണ്ണിൽ ജനിക്കുന്ന കുട്ടികൾക്ക് ജന്മാവകാശമായി പൗരത്വം ലഭിക്കും. ട്രംപിൻ്റെ കുടിയേറ്റ വിരുദ്ധ നടപടികളുടെ ഭാഗമായാണ് ഈ ജന്മാവകാശ പൗരത്വത്തിനും നിരോധനം ഏർപ്പെടുത്തിയത്.


അമേരിക്കൻ പ്രസിഡൻ്റായി സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലെത്തിയ ആദ്യ ദിവസം തന്നെ ജന്മാവകാശ പൗരത്വം നിർത്തലാക്കുന്നതിനുള്ള എക്സിക്യൂട്ടീവ് ഉത്തരവ് ട്രംപ് പുറത്തിറക്കുകയും ചെയ്തിരുന്നു. ഈ ഉത്തരവിൻ്റെ തുടർനടപടികൾക്കാണ് സ്റ്റേ ലഭിച്ചിരിക്കുന്നത്. യുഎസ് മണ്ണിൽ ജനിക്കുന്ന എല്ലാ കുട്ടികൾക്കും പൗരത്വം ഉറപ്പുനൽകുന്ന ഭരണഘടനയുടെ 14-ാം ഭേദഗതിയുടെ നഗ്നമായ ലംഘനമാണ് ഉത്തരവെന്ന് വാദിച്ചാണ് ഡമോക്രാറ്റിക് നേതൃത്വത്തിലുള്ള സംസ്ഥാനങ്ങൾ താൽക്കാലിക നിയന്ത്രണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments