ഗ്വാളിയോർ: വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ മകളെ പിതാവ് വെടി വെച്ച് കൊന്നു. കല്യാണത്തിന് മൂന്ന് ദിവസം മാത്രം ബാക്കി നിൽക്കേയാണ് സംഭവം. മധ്യപ്രദേശിലെ ഗ്വാളിയാറിൽ ആണ് സംഭവം. 20കാരിയായ മകളെയാണ് പോലീസ് ഉദ്യോഗസ്ഥരുടെ മുന്നിൽ വെച്ച് പിതാവ് വെടി വെച്ച് കൊന്നത്. വീട്ടുകാർ ഉറിപ്പിച്ച വിവാഹത്തിന് പെൺകുട്ടിക്ക് ഇഷ്ടമുണ്ടായിരുന്നില്ല, വിവാഹം പരസ്യമായി എതിർക്കുകയും താൻ മറ്റൊരാളെ ഇഷ്ടപ്പെടുന്നുണ്ടെന്ന് പറയുകയും ചെയ്തു.
കൊലപാതകത്തിന് മണിക്കൂറുകൾക്ക് മുൻപ് പെൺകുട്ടി സോഷ്യൽ മീഡിയയിൽ വീഡിയോ പങ്കുവെച്ചിരുന്നു,. തന്റെ ഇഷ്ടമില്ലാതെ വീട്ടുകാർ വിവാഹത്തിന് സമ്മർദ്ദം ചെലത്തുന്നുവെന്ന് പെൺകുട്ടി വീഡിയോയിൽ പറയുന്നുണ്ട്. ജീവനെക്കുറിച്ച് പേടിയുണ്ടെന്നും തന്റെ പ്രശ്നത്തിന് കാരണം പിതാവും മറ്റ് കുടുംബാംഗങ്ങളുമാണെന്ന് യുവതി പറയുന്നുണ്ട്.
” എനിക്ക് വിക്കിയെ വിവാഹം കഴിക്കണം. എന്റെ വീട്ടുകാർ ആദ്യം സമ്മതിച്ചിരുന്നെങ്കിലും പിന്നീട് വിസമ്മതിച്ചു. അവർ എന്നെ ദിവസവും മർദ്ദിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു. എനിക്ക് എന്തെങ്കിലുംസംഭവിച്ചാൽ എന്നെ കുടുംബമാണ് ഉത്തരവാദികൾ ” പെൺകുട്ടി പറഞ്ഞു. പെൺകുട്ടി വീഡിയോയിൽ പറയുന്ന വിക്കി ഉത്തർപ്രദേശിലെ ആഗ്രയിൽ താമസിക്കുകയാണ്. ആറ് വർഷമായി വിക്കിയും പെൺകുട്ടിയും പ്രണയത്തിലാണ്.
വീഡിയോ വൈറലായതോടെ സൂപ്രണ്ട് ധർമ്മവീർ സിങ്ങിന്റെ നേതൃത്വത്തിലുള്ള പോലീസ് പെൺകുട്ടിയുടെ വീട്ടിലേക്ക് എത്തി. പെൺകുട്ടിയുടെ വീട്ടുകാരോട് സംസാരിച്ചു. പ്രശ്നം പരിഹരിക്കാൻ ഒരു കമ്യൂണിറ്റി പഞ്ചായത്ത് യോഗം ചേരുകയും ചെയ്തു.
വീട്ടിൽ നിൽക്കാൻ കഴിയില്ലെന്ന് പെൺകുട്ടി പറഞ്ഞു. തന്നെ സ്ത്രീകളെ പിന്തുണയക്കാനായുള്ള സർക്കാർ നടത്തുന്ന സംരംഭമായ വൺ സ്റ്റോപ്പ് സെന്ററിലേക്ക് കൊണ്ടുപോകാൻ അഭ്യർത്ഥിച്ചു.
അതേ സമയം മകളോട് തനിച്ച് സംസാരിക്കണമെന്ന് പെൺകുട്ടിയുടെ പിതാവ് ആവശ്യപ്പെട്ടു. കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കാമെന്ന് പറഞ്ഞു. എന്നാൽ പെൺകുട്ടി അനുസരിക്കില്ലെന്ന് മനസ്സിലായതോടെ ഇയാൾ നാടൻ തോക്കുമായി എത്തി മകളുടെ നെഞ്ചിൽ വെടിയുതിർത്തു.
നെറ്റിയലും കഴുത്തിലും കണ്ണിനും മൂക്കിനുമിടയിലുള്ള ഭാഗത്താണ് വെടിയേറ്റത്. വെടിയേറ്റ പെൺകുട്ടി ഉടൻ കുഴഞ്ഞ് വീഴുകയും മരിക്കുകയും ചെയ്തു. പെൺകുട്ടിയുടെ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കൂടെയുണ്ടായിരുന്ന ബന്ധു ഓടിരക്ഷപ്പെട്ടു. ഇയാളെ പിടികൂടാനുള്ള ശ്രമം തുടരുകയാണ്. വിവാഹത്തിനുള്ള ഒരുക്കങ്ങൾ നടക്കുന്നതിനിടെയാണ് ഈ സംഭവം..