ലോകത്തിലെ തന്നെ ഏറ്റവും വലിയ മത സമ്മേളനമായ മഹാ കുംഭമേള ജനുവരി 13 മുതൽ ഫെബ്രുവരി 26 വരെ ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ നടക്കും. പന്ത്രണ്ട് വർഷത്തിലൊരിക്കൽ നടക്കുന്ന ഈ സുപ്രധാന ഹിന്ദു ആഘോഷം, ഗംഗ, യമുന, സരസ്വതി നദികൾ സംഗമിക്കുന്ന പുണ്യ ത്രിവേണി സംഗമത്തിൽ സ്നാനം ചെയ്യാൻ ദശലക്ഷക്കണക്കിന് ഭക്തരെ ആകർഷിക്കുന്നു. ഏതാണ്ട് 40 കോടി ആളുകൾ മഹാകുഭമേളയിൽ പങ്കെടുക്കാൻ എത്തുന്നുണ്ട്. 6382 കോടിയുടെ ബജറ്റാണ് കംഭമേളക്കായി യുപി സർക്കാർ വകയിരിത്തിയിരിക്കുന്നത്. ഗംഗാ തീരത്ത് ഏതാണ്ട് 4000 ഏക്കർ സ്ഥലത്ത് ഇതിനുള്ള ഒരുക്കങ്ങൾ നടത്തിയിട്ടുണ്ട്. ഏതാണ്ട് 3000 ൽ ഏറെ സിസിടിവി ക്യാമറുകളും ഡ്രോണുകളും ഉൾപ്പെടെ വലിയ സുരക്ഷാ സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്.
ഹിന്ദു പുരാണങ്ങളുമായി ആഴത്തിലുള്ള ബന്ധമുണ്ട് മഹാ കുംഭമേളക്ക്. ഇതിൽ പങ്കെടുക്കുന്നവർക്ക് തങ്ങളുടെ പാപങ്ങൾക്ക് മോചനം ലഭിക്കുമെന്നും മോക്ഷം കിട്ടുമെന്നുമാണ് വിശ്വാസം
പുരാണത്തിലെ പാലാഴി മഥനകഥയുമായി ഏറെ ബന്ധമുണ്ട് പ്രയാഗ്രാജ് എന്ന പഴയ അലഹബാദിന് . സമുദ്ര മഥനത്തിന് ശേഷം നാലു അമൃതിൻ്റെ നാലു തുള്ളികൾ ഭൂമിയിൽ പതിച്ചെന്നും അതിൽ ഒരു തുള്ളി വീണത് പ്രയാഗ് രാജിലാണ് എന്നാണ് വിശ്വാസം.
മഹാ കുംഭ മേളയിൽ ആറ് ശുഭകരമായ സ്നാന ദിനങ്ങളുണ്ട്, അതിൽ മൂന്ന് പ്രധാന രാജകീയ സ്നാനങ്ങളും (ഷഹി സ്നാൻ) മൂന്ന് അധിക സ്നാന ദിനങ്ങളും ഉൾപ്പെടുന്നു:ജനുവരി 13, 2025: പൗഷ് പൂർണിമ,ജനുവരി 14, 2025: മകര സംക്രാന്തിജനുവരി 29, 2025: മൗനി അമാവാസി ,ഫെബ്രുവരി 3, 2025: ബസന്ത് പഞ്ചമി),ഫെബ്രുവരി 12, 2025: മാഘ പൂർണിമ,ഫെബ്രുവരി 26, 2025: മഹാ ശിവരാത്രി.