വാഷിങ്ടൺ ഡിസി: വാഷിംഗ്‌ടൺ ഡി.സി ശ്രീ നാരായണ മിഷൻ സെന്റർ സംഘടിപ്പിച്ച ശ്രീനാരായണ ഗുരു ജയന്തി, ഓണാഘോഷ പരിപാടികളോട് അനുബന്ധിച്ച് മലയാളി ശാസ്ത്രജ്ഞരെ ആദരിച്ചു.
ഡോ. അരുൺ പീതാംബരൻ, ഡോ. അഭിലാഷ് അപ്പു എന്നിവർ ആദരവ് ഏറ്റുവാങ്ങി. ഡോ. അരുൺ അമേരിക്കൻ ആർമിയുടെ വിശിഷ്ഠ ശാസ്ത്ര ഗവേഷണത്തിനുള്ള സിവിലിയൻ അച്ചീവ്മെൻ്റ് മെഡൽ ജേതാവാണ്. ഡോ. അഭിലാഷ് അമേരിക്കൻ നാഷണൽ ഇൻസ്റ്റിട്യൂട്ട് ഓഫ് ഹെൽത്ത് ഏർളി കരിയർ അവാർഡ് ഇൻ ന്യൂറോ സയൻസ് പുരസ്‌കാര ജേതാവാണ്.