വാഷിങ്ടൺ: വാഷിങ്ടണ്‍ ഡിസി, വിര്‍ജീനിയ, മേരിലാന്‍ഡ് എന്നീ സംസ്ഥാനങ്ങളിലെ മലയാളികളുടെ ഏറ്റവും വലിയ സംഘടനയായ കേരളാ അസോസിയേഷന്‍ ഓഫ് ഗ്രെയ്റ്റര്‍ വാഷിങ്ടണിൻ്റെ (കെ.എ.ജി.ഡബ്ല്യൂ) ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ നവരസ-2024 സെപ്റ്റംബർ 14 നു രാവിലെ 11.30 മുതൽ ഗൈതേർസ്ബർഗ് (മേരിലാൻഡ് ) ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടക്കും.
കെ.എ.ജി.ഡബ്ല്യൂ പ്രസിഡന്റ് സുഷ്‌മ പ്രവീൺ, സെക്രട്ടറി ആശാ ഹരിദാസ് , എന്റര്‍ടൈന്‍മെന്റ് ടീം ചെയർ റീന ഫിലിപ്പ്, സുനന്ദ ഗോപകുമാർ, ശ്രീജിത്ത് നായർ, ശാലിനി നമ്പ്യാർ, കുട്ടി മേനോൻ, പെൻസ് ജേക്കബ്, ഷഫീൽ അഹമ്മദ്, അരുൺ ജോ സക്കറിയ എന്നിവരുടെ നേതൃത്വത്തിൽ നടക്കുന്ന പരിപാടികളിൽ ആംപ്ക്കസ് ഇൻക്. സി.ഇ.ഒ അഞ്ജലി ആൻ, സലിൽ ശങ്കരൻ, വിർജീനിയ സ്റ്റേറ്റ് പ്രതിനിധി കണ്ണൻ ശ്രീനിവാസൻ എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും.
വിഭവസമൃദ്ധമായ ഓണസദ്യക്ക് ശേഷം കെ.എ.ജി.ഡബ്ല്യൂവിലെ പ്രതിഭകൾ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികൾ അരങ്ങേറും. ആയിരത്തോളം പേർ പങ്കെടുക്കുന്ന ഈ ഓണാഘോഷം ഡി സി മെട്രോ പ്രദേശത്തെ മലയാളികളുടെ ഏറ്റവും വലിയ ചടങ്ങുകളിൽ ഒന്നാണ്.