Saturday, January 11, 2025
HomeAmericaജോ ബൈഡന്റ് വിടവാങ്ങൽ പ്രസംഗം ജനുവരി 15ന്: യുഎസിനെ അഭിസംബോധന ചെയ്യും

ജോ ബൈഡന്റ് വിടവാങ്ങൽ പ്രസംഗം ജനുവരി 15ന്: യുഎസിനെ അഭിസംബോധന ചെയ്യും

വാഷിങ്ടൻ : ഡോണാൾഡ് ട്രംപ് അധികാരത്തിൽ തിരിച്ചെത്തുന്നതിന് അഞ്ച് ദിവസം മുൻപ് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ വിടവാങ്ങൽ പ്രസംഗം നടത്തും. ജനുവരി 15ന് അമേരിക്കൻ സമയം രാത്രി 8 മണിക്കാണ് ബൈഡന്റെ വിടവാങ്ങൽ പ്രസംഗമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. ജനുവരി 20നാണ് ട്രംപ് പ്രസിഡന്റായി സ്ഥാനമേൽക്കുന്നത്.

രാജ്യത്തിന്റെ ഭാവിയെ കുറിച്ചുള്ള സന്ദേശമാകും അദ്ദേഹത്തിന്റെ വിടവാങ്ങൽ പ്രസംഗമെന്നാണ് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഒപ്പം തന്റെ ഭരണകാലയളവിലെ അഭിമാനകരമായ നേട്ടങ്ങളും പരാമർശിക്കും. 4 വർഷം മുൻപ് വിടവാങ്ങൽ പ്രസംഗം നടത്തിയ ഡോണൾഡ് ട്രംപ് ബൈഡൻ ഭരണകൂടത്തിന് ആശംസകൾ നേർന്നിരുന്നു. നേരത്തെ റെക്കോർഡ് ചെയ്ത പ്രസംഗമായിരുന്നു ഇത്. 

2017ൽ ബറാക് ഒബാമ നടത്തിയ വിടവാങ്ങൽ പ്രസംഗത്തിൽ ജനാധിപത്യത്തെ കുറിച്ചാണ് കൂടുതലും സംസാരിച്ചത്. നമ്മുടെ ജനാധിപത്യത്തെ നാം നിസാരമായി കാണുമ്പോഴെല്ലാം ഭീഷണി നേരിടുന്നുവെന്നായിരുന്നു അന്ന് ഒബാമ പറഞ്ഞത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments