വാഷിംഗ്ടണ്‍: ഗ്രീന്‍ലാന്‍ഡും കാനഡയും ഏറ്റെടുക്കുമെന്ന് പറഞ്ഞ നിയുക്ത പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ അവകാശവാദങ്ങളെ തള്ളി യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെന്‍. ഇതൊന്നും നടക്കാന്‍ പോകുന്നില്ലെന്നും വെറുതെ സമയം പാഴാക്കലാണെന്നും ആന്റണി ബ്ലിങ്കെന്‍ പരിഹസിച്ചു.
ട്രംപ് മുമ്പ് മുന്നോട്ടുവച്ച ഒരു ആശയത്തിന് ശക്തമായ മറുപടി നല്‍കിയ ബ്ലിങ്കന്‍ യുഎസ് ഗ്രീന്‍ലാന്‍ഡ് ഏറ്റെടുക്കുമെന്ന ആശയം പ്രായോഗികമല്ലെന്നും കൂട്ടിച്ചേര്‍ത്തു. പാരീസില്‍ സംസാരിച്ച ബ്ലിങ്കെന്‍, ട്രംപിന്റെ നിര്‍ദ്ദേശത്തെ ഫലപ്രദമല്ലാത്തതായി വിശേഷിപ്പിച്ചു, ‘ഇത് സംഭവിക്കാന്‍ പോകുന്ന ഒന്നല്ല, അതിനാല്‍ നമ്മള്‍ അതിനെക്കുറിച്ച് സംസാരിച്ച് സമയം പാഴാക്കരുത്’ എന്നും ബ്ലിങ്കന്‍ പറഞ്ഞു.
‘സാമ്പത്തിക സുരക്ഷ’ക്കായി ഗ്രീന്‍ലാന്‍ഡിനെയും പനാമ കനാലിനെയും ഏറ്റെടുക്കാന്‍ സൈനിക ശക്തി ഉപയോഗിക്കാനുള്ള സാധ്യതയെക്കുറിച്ച് ട്രംപ് നേരത്തെ പരാമര്‍ശിച്ചിരുന്നു. ഇതിനു മറുപടിയായാണ് ബൈഡന്‍ ഭരണകൂടത്തിലെ ഒരു ഉന്നത ഉദ്യോഗസ്ഥനില്‍ നിന്നുള്ള ഈ അപൂര്‍വമായ നേരിട്ടുള്ള വിമര്‍ശനം.