ലോസ് ആഞ്ജൽസ്: ലോസാഞ്ചലസിൽ ചൊവ്വാഴ്ച മുതൽ പടരുന്ന കാട്ടുതീയിൽ 5 പേർ മരിച്ചു. അഗ്നിരക്ഷാ സേനാംഗങ്ങളുൾപ്പെടെ ഒട്ടേറെപ്പേർക്ക് ഗുരുതര പൊള്ളലേറ്റു. വീടുകളുൾപ്പെടെ ആയിരത്തിലേറെ കെട്ടിടങ്ങൾ കത്തിനശിച്ചു. നിരവധി കാറുകളും കത്തിനിശിച്ചു.
കാട്ടുതീ വ്യാപകമായതിനെ തുടര്‍ന്ന് കാലിഫോര്‍ണിയ ഗവര്‍ണര്‍ ഗാവിന്‍ ന്യൂസം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. മൂന്നിടങ്ങളിലായാണ് നിലവില്‍ കാട്ടുതീ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.സാന്റാ മോണിക്കയ്ക്കും മാലിബുവിനും നടുവിലായി സ്ഥിതി ചെയ്യുന്ന പസഫിക് പാലിസേഡ്സിലാണ് കനത്ത നാശനഷ്ടം റിപ്പോര്‍ട്ട് ചെയ്തത്.
2.2 ലക്ഷം വീടുകളിൽ വൈദ്യുതിനിലച്ചു. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ഒന്നരലക്ഷത്തോളം പേരെ ഒഴിപ്പിച്ചു. കാലിഫോർണിയ സംസ്ഥാനത്ത് ഗവർണർ ഗാവിൻ ന്യൂസം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഒട്ടേറെ ഹോളിവുഡ് താരങ്ങൾ പാർക്കുന്ന പസഫിക് പാലിസേഡ്സിലാണ് കാട്ടുതീ രൂക്ഷമായത്. വീട്ടുകാരെ ഒഴിപ്പിക്കാനായെന്നും വീടു കത്തിപ്പോയിട്ടുണ്ടാകാമെന്നും ഹോളിവുഡ് നടൻ ജെയിംസ് വുഡ്സ് ‘എക്സി’ൽ കുറിച്ചു. പാലിസേഡ്‌സിലെ തീപിടുത്തത്തിൽ ഹോളിവുഡ് ഇതിഹാസം വിൽ റോജേഴ്‌സിന്റെ ചരിത്രപ്രസിദ്ധമായ റാഞ്ച് ഹൗസ് കത്തിനശിച്ചു.
കാട്ടുതീയിൽ നിന്നുള്ള പുക ഹൃദയാഘാതത്തിനും ആസ്ത്മ വഷളാകുന്നതിനും കാരണമാകും. തണുപ്പു കാലത്തെ പനി സീസൺ കാരണം ആശുപത്രികൾ ഇതിനകം നിറഞ്ഞിരിക്കുകയാണ്. കാട്ടു തീയുടെ പുക ശ്വസിച്ച് ബുദ്ധിമുട്ടുന്ന രോഗികൾ എമർജൻസി റൂമുകളിൽ നിറയുന്നു എന്നാണ് ലോസ് ഏഞ്ചൽസ് കൗണ്ടി ഫയർ ഡിപ്പാർട്ട്‌മെന്റിന്റെ അസിസ്റ്റന്റ് മെഡിക്കൽ ഡയറക്ടർ ഡോ. പുനീത് ഗുപ്ത പറഞ്ഞു.“നിരവധി ആശുപത്രികൾ ഭീഷണി നേരിടുന്നു, അവ ഒഴിപ്പിക്കേണ്ടിവന്നാൽ അത് ഒരു പ്രതിസന്ധിയായി മാറിയേക്കാം,” അമേരിക്കൻ കോളജ് ഓഫ് എമർജൻസി ഫിസിഷ്യൻസിന്റെ വക്താവ് കൂടിയായ ഗുപ്ത പറഞ്ഞു.
നിരവധി ചലച്ചിത്രതാരങ്ങളുടെ വീട് സ്ഥിതി ചെയ്യുന്ന മേഖല കൂടിയാണിത്. രക്ഷപ്പെട്ടവരുടെ കാറുകളെ കൊണ്ട് റോഡുകള്‍ നിറഞ്ഞിരിക്കുന്ന സ്ഥിതിയാണ്. ചിലര്‍ വാഹനം റോഡില്‍ ഉപേക്ഷിച്ചു. പിന്നീട് ബുള്‍ഡോസര്‍ ഉപയോഗിച്ചാണ് ഈ വാഹനങ്ങള്‍ റോഡില്‍ നിന്ന് നീക്കം ചെയ്തത്.