കീവ് : റഷ്യ – യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതിൽ നിയുക്ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നിലപാട് നിർണായകമായേക്കുമെന്ന് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി.
‘യുദ്ധം അവസാനിപ്പിക്കുക എന്നതാണ് ഞങ്ങളെ സംബന്ധിച്ച് പ്രധാനം. യുദ്ധം തുടരുന്നതിൽ നിന്ന് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിനെ തടയുന്നതിലും പുട്ടിനെ തടയാൻ ഞങ്ങളെ സഹായിക്കുന്നതിലും ഡോണൾഡ് ട്രംപിന്റെ നിലപാട് നിർണായകമാകും’ – യുക്രെയ്നിലെ ടെലിവിഷനു നൽകിയ അഭിമുഖത്തിൽ സെലെൻസ്കി വ്യക്തമാക്കി.