Saturday, January 4, 2025
HomeAmericaഒരു റൺവേയിൽ രണ്ട് വിമാനങ്ങൾ, കൂട്ടിയിടിയിൽ നിന്നും രക്ഷപെട്ടത് തലനാരിഴയ്ക്ക്: വീഡിയോ വൈറൽ

ഒരു റൺവേയിൽ രണ്ട് വിമാനങ്ങൾ, കൂട്ടിയിടിയിൽ നിന്നും രക്ഷപെട്ടത് തലനാരിഴയ്ക്ക്: വീഡിയോ വൈറൽ

ദക്ഷിണ കൊറിയയിലെ ഗുരുതരമായ വിമാനാപകടത്തിന് ദിവസങ്ങൾക്ക് ശേഷം, ലോസ് ഏഞ്ചൽസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കണ്ടുനിന്നവരെ മുഴുവൻ ഭയത്തിൻ്റെ മുൾമുനയിൽ ആഴ്ത്തിയ ഒരു നിമിഷം കടന്നുപോയി. രണ്ടു വിമാനങ്ങൾ കൂട്ടിയിടിയുടെ വക്കിലെത്തി, നെല്ലിട വ്യത്യാസത്തിൽ രക്ഷപ്പെട്ട സംഭവമാണ് കണ്ടുനിന്നവരെ മുഴുവൻ പേടിപ്പിച്ചത്

റണ്‍വേയില്‍ കൂട്ടിയിടിച്ച് തകരുമെന്ന് കരുതിയ രണ്ട് വിമാനങ്ങള്‍ അദ്ഭുതകരമായി രക്ഷപ്പെടുന്ന വീഡിയോയാണ് സാമൂഹികമാധ്യമങ്ങളില്‍ വൈറലാകുന്നത്. ലോസ് ആജ്ഞലസ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ (LAX) ഡിസംബര്‍ 27 വെള്ളിയാഴ്ച പ്രാദേശിക സമയം വൈകിട്ട് 4.30-ഓടെ ആയിരുന്നു സംഭവം.

ഡെല്‍റ്റാ എയര്‍ലൈന്‍സിന്റെ വിമാനവും ഗോണ്‍സാഗ യൂണിവേഴ്‌സിറ്റി ബാസ്‌കറ്റ് ബാള്‍ ടീമിനെയും കൊണ്ട് പുറപ്പെട്ട ചെറുവിമാനവുമാണ് റണ്‍വേയില്‍ കൂട്ടിയിടിയിലേക്ക് നീങ്ങിയടുത്തത്. എയര്‍ലൈന്‍ വീഡിയോസ് എന്ന എക്‌സ് (ട്വിറ്റര്‍) അക്കൗണ്ടില്‍നിന്നാണ് ദൃശ്യങ്ങള്‍ പുറത്തുവന്നത്. ഗോണ്‍സാന ടീമിന്റെ യാത്രാദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടയിലാണ് ഈ ദൃശ്യവും പതിഞ്ഞത്.

ഡെല്‍റ്റ വിമാനം റണ്‍വേയിലൂടെ മുന്നോട്ടുകുതിക്കുന്നതാണ് ദൃശ്യങ്ങളില്‍ ആദ്യം കാണാനാവുക. വിമാനം അല്‍പം കൂടി മുന്നോട്ടുപോകുന്നതോടെ, കുറച്ചുമുന്നിലായി വലതുവശത്തുനിന്നും ഒരു ചെറുവിമാനം ഈ ഡെല്‍റ്റയുടെ റണ്‍വേയിലേക്ക് ലംബമായി കടന്നുവരുന്നത് കാണാം. ഗോണ്‍സാഗയുടെ വിമാനത്തിന്റെ മധ്യഭാഗത്തേക്കാണ് ഡെല്‍റ്റ വിമാനം കുതിക്കുന്നത്.

നെഞ്ചിടിപ്പിന്റെ നിമിഷങ്ങളില്‍ ഗോണ്‍സാഗ വിമാനത്തിലെ പൈലറ്റിനോട് എയര്‍ ട്രാഫിക് കണ്‍ട്രോളര്‍ നിര്‍ത്താനുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതും വീഡിയോയുടെ പശ്ചാത്തലത്തില്‍ കേള്‍ക്കാം. കണ്‍മുന്നില്‍ ഇരുവിമാനങ്ങളും കൂട്ടിയിടിച്ച് തകര്‍ന്നു എന്ന് തോന്നുന്ന നിമിഷത്തില്‍ ഗോണ്‍സാഗ വിമാനം ബ്രേക്ക് ചെയ്ത് നിര്‍ത്തുകയും അതിന് മീറ്ററുകളുടെ വ്യത്യാസത്തില്‍, കുറച്ചുപിന്നില്‍നിന്ന് ഡെല്‍റ്റ വിമാനം പറന്നുയരുന്നതും കാണാം.

ജീവിതത്തില്‍ ഇതുവരെ ഒരു എയര്‍ ട്രാഫിക് കണ്‍ട്രോളര്‍ ഇത്തരത്തില്‍ ‘നിര്‍ത്തൂ, നിര്‍ത്തൂ, നിര്‍ത്തൂ’ എന്ന് ഒരു പൈലറ്റിനോടും പറയുന്നത് കേട്ടിട്ടില്ലെന്ന് സംഭവസമയം അവിടെയുണ്ടായിരുന്ന ഒരു ഏവിയേഷന്‍ സ്‌പോട്ടര്‍ പറയുന്നു.

സംഭവത്തെക്കുറിച്ച് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ (എഫ്എഎ) അന്വേഷണം ആരംഭിച്ചിട്ടുണ്ട്. റൺവേയിൽ ഇറങ്ങുന്നതിനു മുമ്പ് നിർത്താനായി എയർ ട്രാഫിക് കൺട്രോളർമാർ ഗോൺസാഗ വിമാനത്തിന് നിർദ്ദേശം നൽകിയതായി അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments