Saturday, December 28, 2024
HomeIndia2244 കോടി നേടി ബിജെപി,കഴിഞ്ഞ വർഷത്തിന്‍റെ 3 ഇരട്ടി സംഭാവന ; കോൺഗ്രസിന് 289 കോടി,...

2244 കോടി നേടി ബിജെപി,കഴിഞ്ഞ വർഷത്തിന്‍റെ 3 ഇരട്ടി സംഭാവന ; കോൺഗ്രസിന് 289 കോടി, സിപിഎമ്മിന് നേട്ടം

ദില്ലി: കഴിഞ്ഞ സാമ്പത്തിക വർഷം രാഷ്ട്രീയ പാർട്ടികൾക്ക് കിട്ടിയ സംഭാവനയുടെ കണക്ക് പുറത്തുവിട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ. ബി ജെ പിക്കാണ് ഇക്കാര്യത്തിൽ വമ്പൻ നേട്ടം. കഴിഞ്ഞ സാമ്പത്തിക വർഷം മാത്രം ബി ജെ പിക്ക് 2244 കോടി സംഭാവന കിട്ടി എന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ കണക്കുകൾ പറയുന്നത്. മുൻ വർഷത്തേക്കാൾ മൂന്നിരട്ടിയാണ് ഇത് കണക്ക്.

മുൻവർഷത്തെ അപേക്ഷിച്ച് 2023-24ൽ ബി.ജെ.പിക്ക് സംഭാവനകളിൽ 212% വർധനവ് രേഖപ്പെടുത്തി. 2018-19ൽ, 2019ലെ പൊതുതിരഞ്ഞെടുപ്പിനുമുമ്പുള്ള വർഷം, ബിജെപി 742 കോടിയും കോൺഗ്രസ് 146.8 കോടിയും സംഭാവന ലഭിച്ചിരുന്നു. ബി.ജെ.പിക്ക് ഇലക്ടറൽ ട്രസ്റ്റ് വഴി 850 കോടി ലഭിച്ചു, അതിൽ 723 കോടി പ്രൂഡൻ്റിലും 127 കോടി ട്രയംഫ് ഇലക്ടറൽ ട്രസ്റ്റിലും 17.2 ലക്ഷം ഐൻസിഗാർട്ടിംഗ് ഇലക്ടറൽ ട്രസ്റ്റിലും നിന്നാണ് ലഭിച്ചത്. ട്രസ്റ്റ് വഴി കോൺഗ്രസിന് 156 കോടി ലഭിച്ചു.

കോൺഗ്രസിനാകട്ടെ കിട്ടിയത് 289 കോടിയാണ്. മുൻ വർഷം ഇത് 79.9 കോടിയായിരുന്നു. അതായത് കോൺഗ്രസിനും 3 ഇരട്ടിയിലേറെ സംഭാവന കിട്ടിയെന്ന് സാരം. സി പി എമ്മിന് ഇക്കാലയളവിൽ ലഭിച്ചത് 7.6 കോടി സംഭാവനയാണ്. അതായക് 1.5 കോടി രൂപ കഴിഞ്ഞ സാമ്പത്തിക വർഷത്തേക്കാൾ അധികമായി ഇക്കുറി സി പി എമ്മിന് ലഭിച്ചു.

2023-24ൽ ബിആർഎസിനും വൈഎസ്ആർ കോൺഗ്രസിനും യഥാക്രമം 85 കോടിയും, 62.5 കോടിയും പ്രൂഡൻ്റ് സംഭാവന നൽകി. ആന്ധ്രാപ്രദേശിൽ ഭരണകക്ഷിയായ ടിഡിപി 33 കോടിയാണ് പ്രൂഡൻ്റിൽനിന്ന് സ്വീകരിച്ചത്. ട്രയംഫ് ഇലക്ടറൽ ട്രസ്റ്റിൽ നിന്നും ജയഭാരത് ട്രസ്റ്റിൽ നിന്നും ഡി.എം.കെയ്ക്ക് എട്ട് കോടി ലഭിച്ചു.സാൻ്റിയാഗോ മാർട്ടിൻ്റെ ഉടമസ്ഥതയിലുള്ള കമ്പനിയായ ഫ്യൂച്ചർ ഗെയിമിംഗ് ആൻഡ് ഹോട്ടൽ സർവീസസിൽ നിന്ന് 2023-24ൽ ബി.ജെ.പി 3 കോടിയുടെ സംഭാവന ലഭിച്ചു. ഫ്യൂച്ചർ ഗെയിമിംഗ് ആണ് ഇലക്ടറൽ ബോണ്ട് വഴി ഏറ്റവും വലിയ സംഭാവന നൽകിയത്, തൃണമൂൽ കോൺഗ്രസാണ് ഏറ്റവും വലിയ ഗുണഭോക്താവ്. എ.എപിക്ക് 2023-24ൽ 11.1 കോടിയുടെ സംഭാവന ലഭിച്ചു. മുൻ വർഷത്തെക്കാൾ 37.1 കോടി രൂപ എ.എപിക്ക് കുറഞ്ഞു. 2023-24ൽ സി.പി.എം ന് ലഭിച്ച സംഭാവന 7.6 കോടിയായി ഉയർന്നു

തെരഞ്ഞെടുപ്പു ബോണ്ടുകൾ വഴിയല്ലാത്ത സംഭാവനയുടെ കണക്കാണ് വെബ്സൈറ്റിലൂടെ തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്ത് വിട്ടത്. 20000 രൂപയും അതിന് മുകളിലുമുള്ള സംഭാവനകളുടെ കണക്കാണിത്. ബി ജെ പിക്കും കോൺഗ്രസിനും ലഭിച്ച മൊത്തം സംഭാവനകളിൽ ഇലക്ടറൽ ബോണ്ടുകൾ വഴിയുള്ള രസീതുകള്‍ ഉള്‍പ്പെടുന്നില്ല. 2024 ഫെബ്രുവരിയിൽ സുപ്രീം കോടതി ഇലക്ടറൽ ബോണ്ട് സ്കീം റദ്ദാക്കിയിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments