Thursday, December 26, 2024
HomeNewsസന്ധ്യാ തിയേറ്ററിലെ അപകടത്തിൽ പരിക്കേറ്റ ശ്രീതേജിന് 2 കോടി ധനസഹായം നല്‍കി പുഷ്പ ടീം

സന്ധ്യാ തിയേറ്ററിലെ അപകടത്തിൽ പരിക്കേറ്റ ശ്രീതേജിന് 2 കോടി ധനസഹായം നല്‍കി പുഷ്പ ടീം

ചെന്നൈ: പുഷ്പ 2 പ്രീമിയര്‍ ഷോയ്ക്കിടെയുണ്ടായ തിരക്കില്‍പ്പെട്ട് പരിക്കേറ്റ ശ്രീതേജിന് ആശ്വാസ ധനം കൈമാറി പുഷ്പ ടീം. രണ്ടു കോടി രൂപയുടെ ധനസഹായമാണ് പുഷ്പ സംഘം കൈമാറിയത്. അല്ലു അര്‍ജുന്‍ 1 കോടി രൂപയും മൈത്രി മൂവീസ് 50 ലക്ഷം സംവിധായകന്‍ സുകുമാര്‍ 50 ലക്ഷവും കൈമാറി. ഫിലിം ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ അധ്യക്ഷന്‍ ദില്‍ രാജു ആണ് ചെക്ക് കൈമാറിയത്.

കഴിഞ്ഞ ദിവസം സന്ധ്യാ തിയേറ്ററിലെ പ്രത്യേക പ്രദര്‍ശനത്തിനിടെയുണ്ടായ തിരക്കില്‍പ്പെട്ട് ശ്രീതേജിന്റെ അമ്മ മരിച്ച സംഭവത്തില്‍ അല്ലു അര്‍ജുന്റെ ബൗണ്‍സറായ ആന്റണിയെ അറസ്റ്റ് ചെയ്തിരുന്നു. ആന്റണിയുടെ നേതൃത്വത്തിലുള്ള ബൗണ്‍സര്‍മാര്‍ ആരാധകരെ തള്ളുകയും മര്‍ദ്ദിക്കുകയും ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. സംഭവ സമയത്ത് തിയേറ്ററിന്റെ നിയന്ത്രണം പൂര്‍ണമായും ബൗണ്‍സര്‍മാര്‍ ഏറ്റെടുത്തിരുന്നു.

അതേസമയം, സന്ധ്യ തിയേറ്ററിലെ തിരക്ക് വ്യക്തമാക്കുന്ന വീഡിയോ പുറത്തുവന്നതോടെ അല്ലു അര്‍ജുനെതിരായ കുരുക്ക് മുറുകുന്നുവെന്ന് സൂചനയും പുറത്തുവന്നിരുന്നു. ഇടുങ്ങിയ ഗേറ്റിലൂടെ ആളുകള്‍ തിക്കിത്തിരക്കുന്ന ദൃശ്യങ്ങളും അല്ലു അര്‍ജുന്റെ ബൗണ്‍സര്‍മാര്‍ ആളുകളെ മര്‍ദിക്കുന്നതും പുതിയ ദൃശ്യങ്ങളിലുണ്ട്. സംഭവത്തില്‍ പൊലീസിന് മുന്നില്‍ ഹാജരായ അല്ലു അര്‍ജ്ജുന്റെ ചോദ്യം ചെയ്യല്‍ പുരോഗമിക്കുകയാണ്. അല്ലു അര്‍ജുനെ സന്ധ്യ തിയേറ്ററില്‍ എത്തിച്ച് പൊലീസ് തെളിവെടുത്തേക്കും. സംഭവം പൊലീസ് പുനരാവിഷ്‌കരിക്കാനും സാധ്യതയുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments