കോഴിക്കോട്: അന്തരിച്ച വിഖ്യാത സാഹിത്യകാരന്‍ എം.ടി. വാസുദേവന്‍ നായരുടെ ഭൗതിക ശരീരം കോഴിക്കോട് കൊട്ടാരം റോഡിലെ വീടായ സിതാരയില്‍ എത്തിച്ചു. എം. സ്വരാജ്, എം.എന്‍ കാരശ്ശേരി, ഷാഫി പറമ്പില്‍ എം.പി, മന്ത്രി എ.കെ ശശീന്ദ്രന്‍ എന്നിവര്‍ വീട്ടിലെത്തി. വ്യാഴാഴ്ച വൈകിട്ട് നാല് വരെ അന്തിമോപചാരം അര്‍പ്പിച്ച ശേഷം വൈകിട്ട് അഞ്ചുമണിയോടെ കോഴിക്കോട് മാവൂര്‍ റോഡ് ശ്മശാനത്തില്‍ മൃതദേഹം സംസ്‌കരിക്കും.