Wednesday, December 25, 2024
HomeIndiaസൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു, 5 സൈനികർക്ക് വീരമൃത്യു, നിരവധി സൈനികർക്ക് പരിക്ക്

സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു, 5 സൈനികർക്ക് വീരമൃത്യു, നിരവധി സൈനികർക്ക് പരിക്ക്

ശ്രീനഗർ: ജമ്മു കാശ്മീരിലെ പൂഞ്ചിൽ സൈനിക വാഹനം 300 അടിയിലേറെ താഴ്ചയുള്ള കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ 5 സൈനികർക്ക് വീരമൃത്യു. അപകടത്തിൽ പത്തിലേറെ സൈനികർക്ക് പരിക്കേറ്റതായും വിവരമുണ്ട്. പൂഞ്ചിലെ ബൽനോയ് മേഖലയിലെ മെന്ഥാറിലാണ് അപകടമുണ്ടായത്. സൈനികർ സഞ്ചരിച്ചിരുന്ന ട്രക്കാണ് അപകടത്തിൽപ്പെട്ടത്. 11 മദ്രാസ് ലൈറ്റ് ഇൻഫന്ട്രിയുടെ ഭാഗമായ സൈനികർ ബൽനോയ് ഖോര മേഖലയിലൂടെ സഞ്ചരിക്കുമ്പോഴാണ് അപകടം ഉണ്ടായത്. 18 സൈനികരാണ് ട്രക്കിൽ ഉണ്ടായിരുന്നതെന്നാണ് അനൗദ്യോഗികമായി ലഭിക്കുന്ന വിവരം.

സൈന്യവും ജമ്മുകശ്മീർ  പോലീസും സംയുക്തമായാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. പരിക്കേറ്റവരിൽ ചില സൈനികരുടെ നില ഗുരുതരമാണ്.

ഡ്രൈവറടക്കം പത്ത് സൈനികർക്ക് ​ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. പ്രദേശത്ത് രക്ഷാപ്രവർത്തനം പുരോ​ഗമിക്കുകയാണെന്ന് സൈന്യം അറിയിച്ചു. പരിക്കേറ്റ സൈനികരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇതിൽ ചില സൈനികരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. സൈന്യത്തിന്റെ ക്വിക്ക് ആക്ഷൻ ടീമും ജമ്മു കശ്മീർ പോലീസും സ്ഥലത്തുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments