Monday, December 23, 2024
HomeAmericaട്രംപിന് കുരുക്ക്, ലൈഗികാതിക്രമം മറച്ചുവെക്കാൻ കൈക്കൂലിയും വ്യാജരേഖയും: കേസ് റദ്ദാക്കാനാകില്ലെന്ന് കോടതി

ട്രംപിന് കുരുക്ക്, ലൈഗികാതിക്രമം മറച്ചുവെക്കാൻ കൈക്കൂലിയും വ്യാജരേഖയും: കേസ് റദ്ദാക്കാനാകില്ലെന്ന് കോടതി

ന്യൂയോർക്ക്: ഹഷ്മണി കേസില്‍ നിയുക്ത അമേരികന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് കനത്ത തിരിച്ചടി. കേസ് തള്ളിക്കളയാനുള്ള ട്രംപിന്റെ നീക്കം ന്യൂയോർക്കിലെ ജഡ്ഡി തള്ളിക്കളഞ്ഞുവെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്. ട്രംപിനെതിരായ ഹഷ്മണി കേസ് തള്ളിക്കളയാനാവില്ലെന്ന് ജഡ്ജി ജുവാൻ മെർഷൻ വ്യക്തമാക്കി. 41 പേജുള്ള വിധിന്യായമാണ് അദ്ദേഹം പുറപ്പെടുവിച്ചത്.

പ്രസിഡന്റ് ആയിരുന്ന കാലത്ത് ചെയ്ത പ്രവർത്തനങ്ങൾക്ക് വിചാരണയിൽ നിയമപരിരക്ഷ ലഭിക്കുമെന്നായിരുന്നു സുപ്രീംകോടതി നേരത്തെ വിധിച്ചത്. ഔദ്യോഗിക കാര്യങ്ങളിൽ മാത്രമായിരിക്കും ഈ സംരക്ഷണം ലഭിക്കുക. മാത്രവുമല്ല ക്ഷി​ക്കപ്പെട്ട കേസിൽ നിന്നും അദ്ദേഹത്തെ കുറ്റവിമുക്തനാക്കണമെന്നല്ല. അമേരിക്കന്‍ പ്രസിഡന്റിന് ലഭിക്കുന്ന സംരക്ഷണം സംബന്ധിച്ച് സുപ്രീംകോടതിയുടെ കൃത്യമായ വിധിന്യായങ്ങളുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.

മാൻഹട്ടൻ കോടതിയിൽ സമർപ്പിക്കപ്പെട്ട രേഖകൾ ട്രംപിന്റെ ഔദ്യോഗിക കൃത്യനിർവ്വഹണവുമായി ഏതെങ്കിലും തരത്തില്‍ ബന്ധപ്പെടുന്നതല്ല. എന്നാല്‍ ബിസിനസ് റെക്കോഡുകൾ വ്യാജമായി നിർമിച്ചെന്ന കേസിലെ നടപടികൾ ട്രംപിന് പ്രസിഡന്റ് പദം ഏറ്റെടുക്കുന്നതിലോ ഭരണം നടത്തുന്നതിലോ ഒരു തടസവും സൃഷ്ടിക്കില്ലെന്നും കോടതി വ്യക്തമാക്കി.

വിധിന്യായം സംബന്ധിച്ച് ട്രംപിന്റെ അഭിഭാഷകർ ഇതുവരെ പ്രതികരണം നടത്തിയിട്ടില്ല. ബിസിനസ് റെക്കോഡുകൾ വ്യാജമായി നിർമിച്ചെന്ന കേസിലെ നടപടികൾ ട്രംപിന് പ്രസിഡന്റ്പദം നിർവഹിക്കുന്നതിന് തടസ്സമല്ലെന്നും കോടതി പറഞ്ഞു.

2016ലെ തിരഞ്ഞെടുപ്പിന് മുമ്പ് പോൺതാരം സ്റ്റോമി ഡാനിയൽസിന് ട്രംപിന്റെ മുൻ അഭിഭാഷകൻ മൈക്കൽ കോഹൻ 130,000 ഡോളർ നൽകിയെന്നും തുടർന്ന് ഈ പണം അഭിഭാഷകന് നൽകിയതാണെന്ന് വരുത്താൻ വ്യാജ രേഖകൾ ചമച്ചുവെന്നാണ് കേസ്. ഇതുമായി ബന്ധപ്പെട്ട 34 ബിസിനസ് റെക്കോർഡുകൾ ട്രംപ് വ്യാജമായി നിർമിച്ചുവെന്നാണ് ഉയർന്ന ആരോപണം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments