Monday, December 23, 2024
HomeIndiaപാർലമെന്റിലേക്ക് പ്രിയങ്ക എത്തിയത് 'പലസ്തീൻ' ബാഗുമായി: മുസ്ലിം പ്രീണന ബാ​ഗെന്ന് ബിജെപി

പാർലമെന്റിലേക്ക് പ്രിയങ്ക എത്തിയത് ‘പലസ്തീൻ’ ബാഗുമായി: മുസ്ലിം പ്രീണന ബാ​ഗെന്ന് ബിജെപി

ന്യൂഡൽഹി: പലസ്‌തീന്‌ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കോൺഗ്രസ്‌ നേതാവും വയനാട് എംപിയുമായ പ്രിയങ്ക ഗാന്ധി. പലസ്തീൻ എന്നെഴുതിയ തണ്ണിമത്തൻ ചിത്രമുള്ള ബാഗ് ധരിച്ചുകൊണ്ടാണ് പ്രിയങ്ക ഇന്ന് പാർലമെന്റിലെത്തിയത്.പ്രിയങ്കയുടെ ഈ നീക്കത്തിനെതിരെ ബിജെപി രൂക്ഷവിമർശനവുമായി രംഗത്തെത്തി. പ്രിയങ്ക മുസ്ലിം പ്രീണനം നടത്തുന്നുവെന്നായിരുന്നു ബിജെപിയുടെ വിമർശനം.

പാർലമെന്റ് കെട്ടിടത്തിനുള്ളിൽ ബാ​ഗ് ധരിച്ചുനിൽക്കുന്ന പ്രിയങ്കയുടെ ചിത്രം, കോൺ​ഗ്രസ് വക്താവ് ഷമ മുഹമ്മദാണ് സാമൂഹിക മാധ്യമത്തിൽ പങ്കുവെച്ചത്. ദേശീയ മാധ്യമങ്ങളടക്കം പിന്നീട് വാർത്ത റിപ്പോർട്ട് ചെയ്തു. നേരത്തെ പലതവണ പലസ്‌തീന്‌ പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് പ്രിയങ്ക രംഗത്തുവന്നിട്ടുണ്ട്.

നേരത്തെയും പലതവണ പലസ്‌തീന്‌ പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് പ്രിയങ്ക രംഗത്തുവന്നിട്ടുണ്ട്. അക്രമത്തിൽ വിശ്വസിക്കാത്ത ഇസ്രായേലി പൗരന്മാരോടും, ലോകത്തെ എല്ലാ ഭരണകൂടങ്ങളോടും ഇസ്രയേലിന്റെ നടപടികളെ എതിർക്കാൻ പ്രിയങ്ക മുൻപ് ആവശ്യപ്പെട്ടിരുന്നു.

കഴിഞ്ഞ ദിവസം ഡല്‍ഹിയിലെ പലസ്തീൻ നയതന്ത്ര പ്രതിനിധി ആബിദ് എൽറാസെഗ് അബി ജാസറുമായി പ്രിയങ്കാ ഗാന്ധി കൂടിക്കാഴ്ച നടത്തിയിരുന്നു. അന്ന് പ്രിയങ്ക പലസ്തീൻ പരമ്പരാ​ഗത ശിരോവസ്ത്രമായ കഫിയ ധരിച്ചെത്തിയതും വാർത്തയായിരുന്നു.കൂടിക്കാഴ്ചയിൽ പലസ്തീനുമായുള്ള ആത്മബന്ധം അനുസ്മരിക്കുകയും പലസ്തീനിയൻ പോരാട്ടങ്ങൾക്ക് പ്രിയങ്ക പിന്തുണ അറിയിക്കുകയും ചെയ്തിരുന്നു.

അതേസമയം, പാർലമെന്റിലെ ചർച്ചയിൽ വയനാട്ടിലെ വനാതിർത്തികളിൽ താമസിക്കുന്നവരുടെ ദുരിതം പാർലമെന്റിൽ പ്രിയങ്ക ഉന്നയിച്ചു. കഴിഞ്ഞ ഒരു വർഷത്തിനിടെ തൊണ്ണൂറോളം പേർ വന്യമൃഗങ്ങളുടെ ആക്രമണത്തിന് ഇരയായിട്ടുണ്ട്. വന്യമൃഗങ്ങളുടെ ആക്രമണം ചെറുക്കാൻ നടപടി വേണമെന്നും നഷ്ടപരിഹാരത്തുക കൂട്ടണമെന്നും പ്രിയങ്ക ആവശ്യപ്പെട്ടു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments