ന്യൂഡൽഹി: മുസ്‍ലിം പള്ളിയിൽ അതിക്രമിച്ചുകയറി ജയ്ശ്രീറാം വിളിച്ചവരെ വെറുതെ വിധിക്കെതിരെ സുപ്രീം കോടതിയിൽ ഹരജി. ദക്ഷിണ കന്നഡ ജില്ലയിലെ ബദ്‍രിയ മസ്ജിദിൽ കയറി ‘ജയ് ശ്രീറാം’ മുദ്രാവാക്യം വിളിക്കുകയും മുസ്‍ലിംകളെ ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തിലാണ് ഹർജി നൽകിയത്. സുപ്രീം കോടതി നാളെ ഹർജി പരിഗണിക്കും. നടപടി ആരുടെയും മതവികാരങ്ങളെ വ്രണപ്പെടുത്തില്ലെന്നു നിരീക്ഷിച്ചായിരുന്നു പ്രതികളെ കർണാടക ഹൈകോടതി വെറുതെവിട്ടത്.
ഇക്കഴിഞ്ഞ സെപ്റ്റംബർ 24നാണ് സംഭവം നടന്നത്. രാത്രി 10.50ഓടെ പള്ളിയിൽ അതിക്രമിച്ചു കയറിയ കീർത്തനും സച്ചിനും ‘ജയ് ശ്രീറാം’ വിളിച്ചു ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു. നാട്ടുകാർക്കെതിരെ ഇവർ ഭീഷണി മുഴക്കുകയും ചെയ്തു.