വാഷിംഗ്ടണ്‍ ഡിസി: വൈറ്റ് ഹൗസ് ഇന്റലിജന്‍സ് ഉപദേശക സമിതിയുടെ ചെയര്‍മാനായി തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിന്റെ തലവന്‍ ഡെവിന്‍ ന്യൂനെസിനെ നിയമിച്ച് നിയുക്ത യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. കാലിഫോര്‍ണിയയില്‍ നിന്നുള്ള റിപ്പബ്ലിക്കന്‍ മുന്‍ കോണ്‍ഗ്രസുകാരനാണ് നൂനെസ്. മാത്രമല്ല ട്രംപിന്റെ വിശ്വസ്തന്‍ കൂടിയാണ് ഇദ്ദേഹം.
ഉപദേശക സമിതിയെ നയിക്കുമ്പോള്‍ നൂനെസ് ട്രൂത്ത് സോഷ്യല്‍ ചീഫ് എക്സിക്യൂട്ടീവായി തുടരുമെന്നും ട്രംപ് വ്യക്തമാക്കി.2016ലെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ റഷ്യന്‍ ഇടപെടലിനെക്കുറിച്ച് അന്വേഷിക്കുമ്പോള്‍ ട്രംപിനെതിരെ എഫ്ബിഐ ഗൂഢാലോചന നടത്തിയെന്ന് രഹസ്യാന്വേഷണ സമിതി അധ്യക്ഷനായിരിക്കെ 2018ല്‍ ന്യൂന്‍സ് കുറിപ്പ് പുറത്തിറക്കിയത് വിവാദമായിരുന്നു.