Monday, December 23, 2024
HomeNewsറഷ്യൻ എണ്ണക്കപ്പലുകൾ കൊടുങ്കാറ്റിൽ തകർന്നു, ടൺ കണക്കിന് ഇന്ധനം കടലിൽ പരന്നു

റഷ്യൻ എണ്ണക്കപ്പലുകൾ കൊടുങ്കാറ്റിൽ തകർന്നു, ടൺ കണക്കിന് ഇന്ധനം കടലിൽ പരന്നു

കരിങ്കടലിൽ കൊടുങ്കാറ്റിൽ പെട്ട് രണ്ട് റഷ്യൻ എണ്ണടാങ്കറുകൾ തകർന്നു. ഒന്നു പൂർണമായും മുങ്ങി. ടാങ്കറുകളിലെ എണ്ണ കടലിലാകെ പടർന്നിട്ടുണ്ട്. കാറ്റിൽ പെട്ട് നിയന്ത്രണം നഷ്ടപ്പെട്ട ടാങ്കറുകൾ കരയിലേക്ക് ഇടിച്ചുകയറി തകർന്നിരിക്കുകയാണ്. ഒരു മരണം ഇതുവരെ റിപ്പോർട്ട് ചെയ്തു. റഷ്യയെ ക്രിമിയയിൽ നിന്ന് വേർതിരിക്കുന്ന കെർച്ച് കടലിടുക്കിലാണ് സംഭവം നടന്നത് .ടഗ് ബോട്ടുകളും ഹെലികോപ്റ്ററുകളും 50-ലധികം ജീവനക്കാരും ഉൾപ്പെട്ട രക്ഷാദൌത്യം മുങ്ങിയ ടാങ്കറിലെ 13 ജീവനക്കാരെ രക്ഷിച്ചു. രക്ഷാപ്രവർത്തനം മോശം കാലാവസ്ഥയെത്തുടർന്ന് താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്.

രണ്ടാമത്തെ ടാങ്കറിൽ ശേഷിക്കുന്ന 14 ക്രൂ അംഗങ്ങൾ സുരക്ഷിതരാണെന്നും അവർക്ക് ജീവൻ നിലനിർത്താൻ ആവശ്യമുള്ളതെല്ലാം ഉണ്ടെന്നും രക്ഷാപ്രവർകർ അറിയിച്ചു.പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിൻ സംഭവം കൈകാര്യം ചെയ്യാൻ ഡെപ്യൂട്ടി പ്രധാനമന്ത്രി വിറ്റാലി സാവെലിയേവിൻ്റെ നേതൃത്വത്തിൽ ഒരു സമിതി രൂപീകരിക്കാൻ ഉത്തരവിട്ടു. അപകടത്തിനു പിന്നിൽ എന്തെങ്കിലും അനാസ്ഥ ഉണ്ടായിട്ടുണ്ടോ എന്നാണ് അന്വേഷിക്കുന്നത്.

വോൾഗടാങ്കർ എന്ന കമ്പനിയുടെ ഉടമസ്ഥതയിലുള്ള രണ്ട് കപ്പലുകളും താരതമ്യേന ചെറുതാണ് എന്നത് അപകടത്തിന്റെ വ്യാപ്തി കുറച്ചു.റഷ്യൻ ധാന്യങ്ങളുടെ കയറ്റുമതിക്കുള്ള ഒരു പ്രധാന പാതയാണ് കെർച്ച് കടലിടുക്ക്, ക്രൂഡ് ഓയിൽ, ഇന്ധന എണ്ണ, ദ്രവീകൃത പ്രകൃതി വാതകം എന്നിവയുടെ കയറ്റുമതിക്കും ഇത് ഉപയോഗിക്കുന്നു.2007-ൽ മറ്റൊരു എണ്ണക്കപ്പൽ കെർച്ച് കടലിടുക്കിൽ നങ്കൂരമിട്ടപ്പോൾ കൊടുങ്കാറ്റിൽ പകുതിയായി പിളർന്നു, 1,000 ടണ്ണിലധികം എണ്ണ ഒഴുകിപരന്നിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments