ജയ്പൂർ: രാജസ്ഥാനിൽ കുഴൽ കിണറിൽ വീണ അഞ്ചു വയസുകാരന്റെ ജീവൻ രക്ഷിക്കാനായില്ല. 56 മണിക്കൂറിലധികം നീണ്ട രക്ഷാദൗത്യത്തനൊടുവിലാണ് കുട്ടിയെ പുറത്തെടുത്തത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്ന് അധികൃതർ അറിയിച്ചു.രാജസ്ഥാനിലെ ദൗസയിലാണ് 150 അടി താഴ്ചയുള്ള കുഴൽക്കിണറിലേക്ക് കുട്ടി വീണത്. ഡിസംബർ 9നാണ് സംഭവം. കളിക്കുന്നതിനിടെ കാൽവഴുതി കുഴൽക്കിണറിലേക്ക് വീഴുകയായിരുന്നു. ബുധനാഴ്ച രാത്രി അബോധാവസ്ഥയിലാണ് കുട്ടിയെ കുഴൽക്കിണറിൽ നിന്ന് പുറത്തെടുത്ത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. കുട്ടിയെ രക്ഷിക്കാൻ പരമാവധി ശ്രമിച്ചെന്ന് ചീഫ് മെഡിക്കൽ ഓഫീസർ പറഞ്ഞു. ഏറെ വെല്ലുവിളികൾ നിറഞ്ഞ രക്ഷാപ്രവർത്തനത്തിലൂടെ ആയിരുന്നു കുട്ടിയെ പുറത്തെടുത്തത്. 160 അടിയോളം വരുന്ന ജലനിരപ്പ് ഉൾപ്പെടെ രക്ഷാദൗത്യത്തിന് തടസം സൃഷ്ടിച്ചു. ഭൂഗർഭ നീരാവി കാരണം കുട്ടിയുടെ ചലനങ്ങൾ ക്യാമറയിൽ പകർത്താനും ബുദ്ധിമുട്ടുണ്ടായിരുന്നെന്ന് ദുരന്ത പ്രതികരണ സേന (എൻഡിആർഎഫ്) ഉദ്യോഗസ്ഥർ പറഞ്ഞു. ഇതിനിടെ രണ്ടു തവണ ഡ്രില്ലിംഗ് മെഷീനിലെ സാങ്കേതിക തകരാർ വെല്ലുവിള സൃഷ്ടിച്ചു.
കൃഷിയിടത്തില്‍ കളിക്കുന്നതിനിടെയാണ് തുറന്ന് കിടന്നിരുന്ന കുഴല്‍കിണറിലേക്ക് കുട്ടി അബദ്ധത്തില്‍ വീണത്. അമ്മയുടെ കണ്‍മുന്നില്‍ വെച്ചായിരുന്നു അപകടം. മൂന്നു വര്‍ഷം മുമ്പ് കുഴിച്ച കുഴൽക്കിണർ മോട്ടോര്‍ കുടുങ്ങിയതിനെ തുടർന്ന് ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു