ഹൈദരാബാദ്: നടന്‍ അല്ലു അര്‍ജുനെ പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. സാമ്പള്ളി മജിസ്ട്രേറ്റ് കോടതിയാണ് അല്ലുവിനെ റിമാന്‍ഡ് ചെയ്തത്. എന്നാല്‍ ഇതിനെതിരെ താരം ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതിയില്‍ വാദം തുടരുകയാണ്. ഇടക്കാല ജാമ്യം തേടിയാണ് ഹൈക്കോടതിയെ സമീപിച്ചത്.
ഹൈക്കോടതി തീരുമാനത്തിന് ശേഷമേ ജയിലിലേക്ക് മാറ്റണമോ എന്ന് തീരുമാനിക്കൂ.ഉച്ചയോടെ ജൂബിലി ഹില്‍സിലെ വസതിയില്‍ നിന്നാണ് അല്ലു അര്‍ജുനെ ഹൈദരാബാദ് പൊലീസിന്റെ ടാസ്‌ക് ഫോഴ്‌സ് അറസ്റ്റ് ചെയ്തത്.
പുഷ്പയുടെ പ്രിമിയർ ദിവസം അപ്രതീക്ഷിതമായി അല്ലുവും സംഘവും തിയറ്ററിലെത്തിയത് വലിയ ക്രമസമാധാന പ്രശ്നമുണ്ടാക്കിയെന്ന് സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചു. പുഷ്പ 2 റിലീസിനിടെ ഉണ്ടായ സംഘര്‍ഷത്തില്‍ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തിലാണ് നടപടി. ഭര്‍ത്താവിനും 2 ആണ്‍മക്കള്‍ക്കുമൊപ്പം പുഷ്പ 2 കാണാനെത്തിയ രേവതിയാണ് തിക്കിലും തിരക്കിലും പെട്ട് മരിച്ചത്.