Monday, December 23, 2024
HomeIndiaവീണ്ടും കുഴൽക്കിണർ ദുരന്തം: രാജസ്ഥാനിൽ അഞ്ചു വയസുള്ള ബാലനെ രക്ഷിക്കാൻ തീവ്രശ്രമം

വീണ്ടും കുഴൽക്കിണർ ദുരന്തം: രാജസ്ഥാനിൽ അഞ്ചു വയസുള്ള ബാലനെ രക്ഷിക്കാൻ തീവ്രശ്രമം

ജയ്പുർ : ഭൂമിക്കടിയിൽ, 150 അടി താഴ്ചയിലുള്ള ആര്യനെ (5) ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാനുള്ള കഠിനപ്രയത്നത്തിലാണ് രക്ഷാ പ്രവർത്തകർ. ആര്യൻ കുഴൽ കിണറിൽ വീണിട്ട് 48 മണിക്കൂർ പിന്നിടുന്നു. രാജസ്ഥാനിലെ ദൗസയിലാണ് സംഭവം. കുട്ടിയുടെ അടുത്തേക്ക് എത്താൻ രക്ഷാപ്രവർത്തകർ തൊട്ടടുത്ത് മറ്റൊരു കുഴി എടുക്കുന്നുണ്ട്. എൻഡിആർഎഫ് സംഘത്തിന്റെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം. വെല്ലുവിളികള്‍ നിറഞ്ഞതാണ് രക്ഷാപ്രവർത്തനമെന്ന് അധികൃതർ പറഞ്ഞു.

സ്ഥലത്ത് 160 അടി താഴ്ചയിൽ വെള്ളത്തിന്റെ സാന്നിധ്യമുണ്ട്. അതിനാൽ 150 അടിയിൽ അധികം കുഴിക്കുന്നത് വെല്ലുവിളിയാണ്. എല്ലാ സുരക്ഷാ സന്നാഹങ്ങളോടും കൂടിയാണ് എൻഡിആർഎഫ് അംഗങ്ങൾ കുട്ടിയുടെ അടുത്തേക്ക് എത്താൻ ശ്രമിക്കുന്നത്. കുട്ടിയുടെ ക്യാമറ ദൃശ്യങ്ങൾ കൃത്യമായി കിട്ടാത്തതും വെല്ലുവിളി ഉയർത്തുന്നു. കൃഷിസ്ഥലത്ത് കളിക്കുന്നതിനിടയിലാണ് ആര്യൻ കുഴൽക്കിണറിൽ വീണത്. തിങ്കളാഴ്ച മൂന്നു മണിക്കാണ് അപകടം ഉണ്ടായത്. ഒരു മണിക്കൂറിനുശേഷമാണ് രക്ഷാപ്രവർത്തനം ആരംഭിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments