Monday, December 23, 2024
HomeNewsഅഫ്ഗാനിസ്ഥാനിൽ ചാവേർ ബോംബാക്രമണം: മന്ത്രിയടക്കം ആറു പേർ കൊല്ലപ്പെട്ടു

അഫ്ഗാനിസ്ഥാനിൽ ചാവേർ ബോംബാക്രമണം: മന്ത്രിയടക്കം ആറു പേർ കൊല്ലപ്പെട്ടു

കാബൂൾ : അഫ്ഗാനിസ്ഥാനിൽ ചാവേർ ബോംബ് സ്ഫോടനത്തിൽ താലിബാൻ സർക്കാരിലെ അഭയാർഥി കാര്യ മന്ത്രി ഖലീൽ ഹഖാനിയടക്കം ആറു മരണം. താലിബാൻ വീണ്ടും അധികാരത്തിലെത്തിയ ശേഷം കൊല്ലപ്പെടുന്ന ഉയർന്ന നേതാവാണ് ഹഖാനി.

ബുധനാഴ്ച അഭയാർഥി കാര്യ മന്ത്രാലയ വളപ്പിലായിരുന്നു സ്ഫോടനം. അഫ്ഗാനിലെ പ്രബല തീവ്രവാദ സംഘടനകളിലൊന്നായ ഹഖാനി നെറ്റ്‍‌‌വർക്കിന്റെ സ്ഥാപകൻ ജലാലുദീൻ ഹഖാനിയുടെ സഹോദരനായ ഖലീൽ ഹഖാനി, താലിബാനെ വീണ്ടും അധികാരത്തിലെത്തിക്കുന്നതിൽ നിർണായക പങ്കു വഹിച്ചവരിലൊരാളാണ്.

മൂന്ന് വർഷം മുമ്പ് താലിബാൻ അധികാരം പിടിച്ചെടുത്ത ശേഷം അഫ്ഗാനിസ്ഥാനിൽ നടക്കുന്ന ഏറ്റവും വലിയ ചാവേർ ആക്രമണം കൂടിയാണ് ഇന്ന് ഉച്ചയ്ക്ക് ശേഷം നടന്നത്. ഖലീൽ ഹഖാനിയുടെ അംഗരക്ഷകനും മറ്റൊരാളുമാണ് ഖലീൽ ഹഖാനിക്ക് പുറമേ കൊല്ലപ്പെട്ടതെന്നാണ് വിവരം. തലസ്ഥാനത്ത് നടന്ന ചാവേർ സ്‌ഫോടനത്തിൽ താലിബാൻ അഭയാർഥി മന്ത്രി കൊല്ലപ്പെട്ടതായി ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചിട്ടുണ്ട്. ചാവേർ സ്ഫോടനത്തിൽ നിരവധി പേർക്ക് ഗുരുതരമായി പരിക്കേറ്റതായും വിവരമുണ്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments