Sunday, December 22, 2024
HomeWorldഅസദ് മുങ്ങിയതോടെ മെഡിറ്ററേനിയൻ കടലിലെ നാവികത്താവളം റഷ്യ ഒഴിപ്പിക്കുന്നു

അസദ് മുങ്ങിയതോടെ മെഡിറ്ററേനിയൻ കടലിലെ നാവികത്താവളം റഷ്യ ഒഴിപ്പിക്കുന്നു

ഡമാസ്കസ്: മെഡിറ്ററേനിയൻ കടലിൽ തങ്ങൾക്കുള്ള ഏക നാവികത്താവളമായ ടാർട്ടസ് ഒഴിപ്പിച്ചു തുടങ്ങി. യെൽന്യ എന്ന പടക്കപ്പൽ തുറമുഖത്തു നിന്നു മടങ്ങിയെന്നു സ്ഥീരികര. മറ്റു പടക്കപ്പലുകളും ഒരു മുങ്ങിക്കപ്പലും റഷ്യ ഇവിടെനിന്നു നീക്കുമെന്ന അഭ്യൂഹം ശക്തമാണ്. 4 ഫ്രിഗേറ്റ് പടക്കപ്പലുകളാണു ടാർട്ടസുമായി ബന്ധപ്പെട്ട് റഷ്യ വിന്യസിച്ചിരിക്കുന്നത്.

സിറിയൻ ആഭ്യന്തരയുദ്ധത്തിൽ അസദ് സർക്കാരിനു പിന്തുണ നൽകാൻ റഷ്യയെ സഹായിച്ച നിർണായക കേന്ദ്രമാണു ടാർട്ടസ്. 2017ൽ ഈ നാവികത്താവളത്തിൽ റഷ്യ വികസനപദ്ധതികൾ തുടങ്ങിയിരുന്നു. 2022ൽ റഷ്യൻ യുദ്ധക്കപ്പലുകൾക്കു തുർക്കി കരിങ്കടലിൽ നിയന്ത്രണം ഏർപ്പെടുത്തിയതും ഈ തുറമുഖത്തിന്റെ പ്രാധാന്യം കൂട്ടി.‌ ശീതസമരം കത്തിനിന്ന 1971ൽ സോവിയറ്റ് യൂണിയനാണു ടാർട്ടസ് നാവികത്താവളം സ്ഥാപിച്ചത്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments