Monday, December 23, 2024
HomeIndiaഒരു കോടി ശമ്പളമുള്ള ജോലി വേണ്ടെന്നു വച്ചു: ഞെട്ടിച്ച് യുവാവ്

ഒരു കോടി ശമ്പളമുള്ള ജോലി വേണ്ടെന്നു വച്ചു: ഞെട്ടിച്ച് യുവാവ്

ബെംഗളൂരു: നിലവിലെ കമ്പനിയില്‍ എന്തെങ്കിലും ബുദ്ധിമുട്ടുകള്‍ നേരിടുകയോ അല്ലെങ്കില്‍ ശമ്പളക്കുറവോ ആയിരിക്കും ഭൂരിഭാഗം പേരെയും മറ്റൊരു ജോലി തേടാനോ രാജി വയ്ക്കാനോ പ്രേരിപ്പിക്കുന്നത്. മികച്ച ശമ്പളമുണ്ടായിട്ട് ജോലി രാജി വച്ച് കൃഷിയിലേക്കും മറ്റും തിരിയുന്നവരെയും കണ്ടിട്ടുണ്ട്. എന്നാല്‍ ഒരു ലക്ഷ്യവുമില്ലാതെ കോടിക്കണക്കിന് ശമ്പളമുള്ള ജോലി ഉപേക്ഷിച്ച എഞ്ചിനിയറുടെ കഥയാണ് സോഷ്യല്‍മീഡിയയെ ഞെട്ടിച്ചിരിക്കുന്നത്.

ബെംഗളൂരു സ്വദേശിയായ എഞ്ചിനിയറായ വരുണ്‍ ഹസിജയാണ്(30) ഒരു കോടി ശമ്പളമുള്ള ജോലി വേണ്ടെന്നുവച്ചത്. എഞ്ചിനിയറിംഗ് രംഗത്ത് പത്തുവര്‍ഷത്തിലേറെ പ്രവര്‍ത്തന പരിചയമുള്ളയാളാണ് വരുണ്‍. രാജി വച്ച കാര്യം തന്‍റെ എക്സ് അക്കൗണ്ടിലൂടെ വരുണ്‍ പങ്കുവച്ചിട്ടുണ്ട്. ഉയർന്ന ശമ്പളമുള്ള ജോലി മറ്റു ഓഫറുകളൊന്നുമില്ലാതെ ഉപേക്ഷിക്കാനുള്ള വരുണിന്‍റെ ധീരമായ തീരുമാനം ഒരേ സമയം നെറ്റിസണ്‍സിനെ പ്രചോദിപ്പിക്കുകയും ചോദ്യങ്ങള്‍ ഉയര്‍ത്തുകയും ചെയ്തു. “കുറച്ച് മാസങ്ങൾക്ക് മുമ്പ്, എൻ്റെ ജീവിതത്തിലെ ഏറ്റവും കഠിനമായ തീരുമാനങ്ങളിലൊന്ന് ഞാൻ എടുത്തു. കൈയിൽ മറ്റൊരു ഓഫറും ഇല്ലാതെ ഞാൻ എൻ്റെ സുഖകരമായ, ഉയർന്ന ശമ്പളമുള്ള (₹1 കോടി +) ജോലി ഉപേക്ഷിച്ചു. ഭാവി പദ്ധതികളൊന്നുമില്ല, ലക്ഷ്യങ്ങളുമില്ല. പതിറ്റാണ്ട് നീണ്ട കരിയറിൽ ആദ്യമായി എനിക്ക് ഒരു ഇടവേള ആവശ്യമാണ് എന്ന തീരുമാനം യഥാര്‍ഥമായത് ഇന്നാണ്” യുവാവ് കുറിച്ചു.

“ഇത് പെട്ടെന്ന് എടുത്ത തീരുമാനമല്ല. വർഷങ്ങളായി, എവിടെ ജോലി ചെയ്യണമെന്നും ഏതൊക്കെ റോളുകൾ ഏറ്റെടുക്കണമെന്നും തെരഞ്ഞെടുക്കുന്നതിനുള്ള ഒരു ഘടനാപരമായ ചട്ടക്കൂട് ഞാൻ പിന്തുടർന്നിരുന്നു” അദ്ദേഹം വ്യക്തമാക്കുന്നു. ഉയർന്ന ശമ്പളമുള്ള ജോലി ഉപേക്ഷിച്ചതിൻ്റെ മൂന്ന് കാരണങ്ങള്‍ ഓരോന്നും വരുണ്‍ വിശദമായി വിശദീകരിക്കുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments