പാരിസ് :.നോ ത്രെ-ഡാം കത്തീഡ്രൽ നവീകരിച്ച് വീണ്ടും തുറക്കുന്നചടങ്ങിൽ പങ്കെടുക്കാൻ ഫ്രാൻസിൽ എത്തിയ നിയുക്ത യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ബ്രിട്ടനിലെ വില്യം രാജകുമാരനുമായി കൂടിക്കാഴ്ച നടത്തി. രാജകുമാരനെ “അതിശയകരമായ ജോലി” ചെയ്യുന്ന “നല്ല ചെറുപ്പക്കാരൻ” എന്ന് ട്രംപ് രാജകുമാരനെ വിശേഷിപ്പിച്ചു.
അഞ്ച് വർഷം മുമ്പ് തീപിടുത്തത്തിൽ നാശം സംഭവിച്ച ലോകപ്രശസ്തമായ നോട്രെ-ഡാം കത്തീഡ്രൽ പുനരുദ്ധരിച്ച് വീണ്ടും ആചാരപരമായ ചടങ്ങുകളോടെ തുറക്കുന്ന വേളയിൽ ട്രംപ് ഉൾപ്പെടെ നിരവധി ലോക നേതാക്കൾ ഫ്രാൻസിൽ എത്തിച്ചേർന്നിരുന്നു.ചടങ്ങിനിടെ, ഫ്രഞ്ച് പ്രസിഡൻ്റ് ഇമ്മാനുവൽ മാക്രോൺ കത്തീഡ്രൽ നവീകരണത്തെ കുറിച്ച് ഒരു പ്രസംഗം നടത്തി: “നശ്വരതയുടേയും വിനയത്തിൻ്റെയും ഇച്ഛാശക്തിയുടെയും ചില പാഠങ്ങളാണ് കാലം കാണിച്ചുതന്നിരിക്കുന്നു.”
പാരീസിലെ ബ്രിട്ടീഷ് അംബാസഡറുടെ വസതിയിൽ വച്ചാണ് വില്യമും ട്രംപും കൂടിക്കാഴ്ച നടത്തിയത്. തങ്ങളുടെ 40 മിനിറ്റ് നീണ്ട കൂടിക്കാഴ്ചയിൽ വില്യമും ട്രംപും നിരവധി ആഗോള വിഷയങ്ങൾ ചർച്ച ചെയ്തു,യുക്രേനിയൻ പ്രസിഡൻ്റ് വോളോഡിമർ സെലെൻസ്‌കിയും യുഎസ് പ്രസിഡൻ്റ് ജോ ബൈഡനെ പ്രതിനിധീകരിച്ച് യുഎസ് പ്രഥമ വനിത ഡോ.ജിൽ ബൈഡനും ചടങ്ങിൽ എത്തിയിരുന്നു.