Monday, December 23, 2024
HomeAmericaട്രംപ് ഡിഫന്‍സ് സെക്രട്ടറിയായി തിരഞ്ഞെടുത്ത വ്യക്തിക്കെതിരേ ലൈംഗികാരോണം; ഡിസാന്റിസിന് സാധ്യത

ട്രംപ് ഡിഫന്‍സ് സെക്രട്ടറിയായി തിരഞ്ഞെടുത്ത വ്യക്തിക്കെതിരേ ലൈംഗികാരോണം; ഡിസാന്റിസിന് സാധ്യത

ഹൂസ്റ്റണ്‍ : ഡിഫന്‍സ് സെക്രട്ടറിയായി പ്രൈമറി എതിരാളി റോണ്‍ ഡിസാന്റിസിനെ നിയുക്ത പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഒപ്പം കൂട്ടാൻ സാധ്യത. ഈ സ്ഥാനത്തേക്ക് നിശ്ചയിച്ചിരുന്ന മുന്‍ ഫോക്സ് ന്യൂസ് പേഴ്‌സണാലിറ്റിയായിരുന്ന പീറ്റ് ഹെഗ്സെത്തിനെതിരെ ഉയര്‍ന്നിട്ടുള്ള ലൈംഗികാരോപണ കേസുകള്‍ റിപ്പബ്ലിക്കന്‍മാരുടെ ഇടയില്‍ തന്നെ പ്രതിഷേധം ഉയര്‍ത്തുന്ന സാഹചര്യത്തിലാണ് ട്രംപിന് പുതിയ ആളെ തേടേണ്ടി വന്നിരിക്കുന്നത്. ഇതോടെ ഡിസാന്റിസിന് നറുക്കു വീഴുമോ എന്നാണ് രാഷ്ട്രീയ വൃത്തങ്ങള്‍ ഉറ്റു നോക്കുന്നത്. 

വാള്‍സ്ട്രീറ്റ് ജേണലിന്റെ റിപ്പോര്‍ട്ട് അനുസരിച്ച്, ഹെഗ്സെത്തിനെതിരായ ലൈംഗികാതിക്രമ ആരോപണങ്ങളില്‍ റിപ്പബ്ലിക്കന്‍ സെനറ്റര്‍മാര്‍ക്ക് കടുത്ത ആശങ്കയും അതൃപ്തിയുമാണുള്ളത്. പകരം ഡിസാന്റിസിനെ തിരഞ്ഞെടുത്താൽ അത് ഞെട്ടിക്കുന്ന വഴിത്തിരിവായിരിക്കും. ഫ്ലോറിഡ ഗവര്‍ണര്‍ ട്രംപിനെതിരെ ജിഒപി പ്രസിഡന്‍ഷ്യല്‍ പ്രൈമറിയില്‍ പോരാടിയിരുന്നു. അന്ന് തിരഞ്ഞെടുപ്പ് പ്രചാരണകാലത്ത് ഇരുവരും തമ്മിലുള്ള അധിക്ഷേപം ശക്തമായിരുന്നു.സൈന്യത്തില്‍ സേവനമനുഷ്ഠിച്ച അറിയപ്പെടുന്ന ഒരു യാഥാസ്ഥിതികനാണ് ഡിസാന്റിസ് എന്നത് അദ്ദേഹത്തിന് സാധ്യത കല്‍പ്പിക്കപ്പെടാനുള്ള കാരണമായി പറയപ്പെടുന്നു. പുതിയ വെളിപ്പെടുത്തലുകളില്‍ മദ്യപാനവും മുന്‍കാല ലൈംഗിക ദുരുപയോഗവും ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ ഉള്‍പ്പെട്ടതിനെത്തുടര്‍ന്ന് ഹെഗ്സെത്ത് ജിഒപി സെനറ്റര്‍മാരില്‍ നിന്ന് കടുത്ത എതിര്‍പ്പാണ് നേരിടുന്നത്. ഹൗസ് റിപ്പബ്ലിക്കന്‍ സ്റ്റഡി കമ്മിറ്റിയുമായി കൂടിക്കാഴ്ച നടത്താന്‍ ഹെഗ്സെത്ത്  പദ്ധതിയിടുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. സ്ഥിരീകരണ പ്രക്രിയയില്‍ ഹൗസ് അംഗങ്ങള്‍ക്ക് ഒന്നും പറയാനില്ലെങ്കിലും, മുന്‍ ‘ഫോക്‌സ് ആൻഡ് ഫ്രണ്ട്‌സ് വീക്കെന്‍ഡ്’ ഹോസ്റ്റിനെ പിന്തുണയ്ക്കുന്നതിനുള്ള സമ്മര്‍ദ്ദ തന്ത്രമായി ഇതിനെ കാണാം. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments