Monday, December 23, 2024
HomeSpecial Story'മുൻ കാമുകന്മാരൊക്കെ ഇതൊന്നു കാണു': അമലപോളിന്റെ വിവാഹവാർഷിക വീഡിയോ വൈറൽ

‘മുൻ കാമുകന്മാരൊക്കെ ഇതൊന്നു കാണു’: അമലപോളിന്റെ വിവാഹവാർഷിക വീഡിയോ വൈറൽ

തെന്നിന്ത്യയുടെ പ്രിയപ്പെട്ട നായികമാരിൽ ഒരാളാണ് അമല പോൾ. മലയാള സിനിമയിലൂടെയാണ് അമല പോൾ അഭിനയ രംഗത്തേക്ക് എത്തിയതെങ്കിലും തമിഴിലും തെലുങ്കിലുമാണ് കൂടുതൽ തിളങ്ങിയത്. കഴിഞ്ഞ നവംബറിലായിരുന്നു അമലയുടേയും ജഗദ് ദേശായിയുടേയും വിവാഹം. 

ഇപ്പോഴിതാ, തന്റെ ഒന്നാം വിവാഹവാർഷികത്തിന്റെ വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കിട്ടിരിക്കുകയാണ് താരം. കുമരകത്ത് വേമ്പനാട് കായലിൽ പ്രത്യേകം ഒരുക്കിയ വേദിയിലായിരുന്നു അമലയുടെ വിവാഹ വാർഷിക ആഘോഷം. “എൻ്റെ അമേസിങ്  ഭർത്താവിന് വിവാഹ വാർഷിക ആശംസകൾ! ഈ വർഷം കുമരകത്ത് നടന്ന അവിസ്മരണീയമായ സർപ്രൈസ്, പ്രണയം അനുദിനം നിലനിർത്തുന്ന ഈ മനുഷ്യനെ ലഭിച്ചതിൽ ഞാൻ എത്ര ഭാഗ്യവാതിയാണെന്ന് എന്നെ ഓർമ്മിപ്പിച്ചു. നിങ്ങളുടെ ആദ്യ പ്രെപ്പോസൽ മുതൽ ഇങ്ങോട്ട് നിരവധി സ്വീറ്റ് സർപ്രൈസുകളിലൂടെ,  യഥാർത്ഥ പരിശ്രമം എങ്ങനെയായിരിക്കുമെന്ന് നിങ്ങളുടെ സ്നേഹം എനിക്ക് കാണിച്ചുതരുന്നു! സാഹസികതയുടെയും ചിരിയുടെയും സ്നേഹത്തിൻ്റെയും  ഒരു ജീവിതകാലം ആശംസിക്കുന്നു.  എൻ്റെ എല്ലാ മുൻകാമുകന്മാരോടുമാണ്, ഇതൊക്കെ എങ്ങനെയാണ് ചെയ്യേണ്ടതെന്ന് കാണൂ,” അമല കുറിച്ചു.  

https://www.instagram.com/reel/DDOj8PMzqj9/?utm_source=ig_web_copy_link

അമലയ്ക്കും ജഗദ് ദേശായിയ്ക്കും ഒരു മകളാണ് ഉള്ളത്. ഇളൈയ്‌ എന്നാണ് കുഞ്ഞിനു പേരു നൽകിയിരിക്കുന്നത്. ആടുജീവിതം, ലെവൽ ക്രോസ് എന്നിവയാണ് അമല പോളിന്റേതായി ഒടുവിൽ തിയേറ്ററുകളിലെത്തിയ ചിത്രങ്ങൾ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments