ന്യൂയോർക്ക്: ട്രംപിൻ്റെ വിമർശകരെ സംരക്ഷിക്കാനൊരുങ്ങി ബൈഡൻ. അധികാരത്തിലേറിയാൽ വിമർശിച്ചവർക്കെതിരെ ട്രംപ് പ്രതികാര നടപടികൾ സ്വീകരിക്കുമോ എന്ന ആശങ്ക നിലനിൽക്കെ ആണ് ബൈഡൻ്റെ ഈ നീക്കം. മുൻകൂർ മാപ്പ് നൽകാനുള്ള സാധ്യതകളെക്കുറിച്ച് വിദഗ്ധരുമായി ബൈഡൻ സംസാരിച്ചു വെന്ന സൂചനയുണ്ട്.
തൻ്റെ മകൻ ഹണ്ടർ ബൈഡന് പ്രസിഡൻ്റ് മാപ്പു നൽകിയതിൻ്റെ അടിസ്ഥാനത്തിലാണ് ഇതിൻ്റെ സാധ്യതകൾ തേടുന്നത്. ട്രംപിൻ്റെ രാഷ്ട്രീയ ശത്രുക്കൾക്ക് മുൻ കരുതൽ സംരക്ഷണം നൽകുന്നതിനൊപ്പം മറ്റു പല പുതിയ നീക്കങ്ങളും ബൈഡൻ നടത്തുന്നതായി സൂചനയുണ്ട്.