ന്യൂയോർക്ക്: യുണൈറ്റഡ് ഹെൽത്ത് കെയർ സിഇഒ ബ്രയാൻ തോംസണെ വെടിവെച്ചുകൊന്ന തോക്കുധാരി വെടിവെപ്പിന് മുമ്പ് ന്യൂയോർക്കിലേക്ക് ഗ്രേഹൗണ്ട് ബസിൽ യാത്ര ചെയ്തതായി
പൊലീസ്. പ്രതി വ്യാജ ന്യൂജേഴ്‌സി ഡ്രൈവിംഗ് ലൈസൻസ് ഉപയോഗിച്ച് അപ്പർ വെസ്റ്റ് സൈഡിലെ ഹോട്ടലിൽ മുറി എടുത്തിരുന്നതായും അധികൃതർ പറഞ്ഞു. പ്രതിയെ കുറിച്ചുള്ള നിർണായകമായ വിവരങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്.
തോക്കുധാരി ഉപേക്ഷിച്ചതാകാൻ സാധ്യതയുള്ള ഫോണും വെള്ളക്കുപ്പിയും അധികൃതർ കണ്ടെത്തിയുണ്ട്. വെള്ളക്കുപ്പിയിൽ നിന്ന് ഒരു വിരലടയാളം പോലീസിന് ലഭിച്ചെങ്കിലും അതിന് വ്യക്തതക്കുറവുണ്ട്.
വെടിയുതിർത്തയാളുടെ ഉദ്ദേശ്യം ഇപ്പോഴും വ്യക്തമായിട്ടില്ല. എന്നാൽ യുണൈറ്റഡ് ഹെൽത്ത്‌കെയറിൻ്റെ മാതൃ കമ്പനിയായ അമേരിക്കയിലെ ഏറ്റവും വലിയ ഇൻഷുറൻസ് കമ്പനിക്ക് അതിൻ്റെ എക്‌സിക്യൂട്ടീവുകൾക്കെതിരായ ഭീഷണികളെക്കുറിച്ച് അറിയാമായിരുന്നുവെന്ന സൂചനയുമുണ്ട്.