മോസ്കോ: റഷ്യ- യുക്രെയ്ന് യുദ്ധം തുടരുന്നതിനിടെ പടിഞ്ഞാറന്‍ രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പുമായി റഷ്യ. യുക്രെയ്നില്‍ തങ്ങള്‍ ഹൈപ്പര്‍സോണിക് മിസൈല്‍ പ്രയോഗിച്ചതു പടിഞ്ഞാറന്‍ രാജ്യങ്ങള്‍ ഗൗരവമായി കാണുമെന്നു പ്രതീക്ഷിക്കുന്നതായി റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്റോവ് പറഞ്ഞു. സ്വയം പ്രതിരോധിക്കാന്‍ ഏതു മാര്‍ഗവും ഉപയോഗിക്കാന്‍ റഷ്യ തയാറാണെന്നു യുഎസും സഖ്യകക്ഷികളും മനസ്സിലാക്കണമെന്നും മുന്നറിയിപ്പ്.
യുക്രെയ്നിലെ പ്രാദേശിക ഇടപെടലുകള്‍ പ്രതിരോധിക്കാന്‍ രൂപകല്പന ചെയ്ത മിസൈലാണു റഷ്യ രണ്ടാഴ്ച മുന്‍പ് അയച്ചത്. മിസൈല്‍ 700 കിലോമീറ്റര്‍ സഞ്ചരിച്ചു ഡിനിപ്രോയില്‍ എത്തിയിരുന്നു.”പ്രശ്നങ്ങള്‍ കൂട്ടാന്‍ റഷ്യ ആഗ്രഹിക്കുന്നില്ല. യുഎസും പങ്കാളികളുമായും തെറ്റിദ്ധാരണ ഒഴിവാക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. അവര്‍ കൃത്യമായ നിഗമനങ്ങളില്‍ എത്തിച്ചേരുന്നില്ലെങ്കില്‍ ഞങ്ങള്‍ കൂടുതല്‍ മിസൈലുകള്‍ അയയ്ക്കും” ലാവ്റോവ് പറഞ്ഞു.