Monday, December 23, 2024
HomeAmericaറോക്‌ലാൻഡ് കൗണ്ടിയിലെ ആദ്യ മാർത്തോമാ ഇടവകയുടെ കൂദാശ ഡിസംബർ 7ന് എബ്രഹാം മാർപൗലോസ് എപ്പിസ്കോപ്പ നിർവഹിക്കും

റോക്‌ലാൻഡ് കൗണ്ടിയിലെ ആദ്യ മാർത്തോമാ ഇടവകയുടെ കൂദാശ ഡിസംബർ 7ന് എബ്രഹാം മാർപൗലോസ് എപ്പിസ്കോപ്പ നിർവഹിക്കും

പി പി ചെറിയാൻ

ന്യൂയോർക്ക്: റോക്‌ലാൻഡ് കൗണ്ടിയിലെ ആദ്യ മാർത്തോമാഇടവക ആയ സെൻറ് ജെയിംസ് മാർത്തോമാ ചർച്ച് പുതുതായിപേർല് റിവറിൽ (253 Ehrhardt Rd, Pearl River) വാങ്ങി നവീകരിച്ച ദേവാലയത്തിന്റെ കൂദാശ ഡിസംബർ ഏഴിന് രാവിലെ 9:30 നു നടത്തപ്പെടും. മാർത്തോമാ സഭയുടെപരമാധ്യക്ഷൻ അഭിവന്ദ്യ ഡോ. തിയഡോഷ്യസ് മാർത്തോമാമെത്രാപ്പോലീത്തയുടെ അനുഗ്രഹാശിസ്സുകളോടു കൂടിനോർത്തമേരിക്ക ഭദ്രാസനാധിപൻ ഡോ. എബ്രഹാം മാർപൗലോസ് എപ്പിസ്കോപ്പ കൂദാശ കർമ്മം നിർവഹിക്കും.

തുടർന്ന് 11 മണിക്ക് നടക്കുന്ന പൊതുസമ്മേളനം ഡോ. എബ്രഹാം മാർ പൗലോസ് എപ്പിസ്കോപ്പ ഉൽഘാടനം ചെയ്യും. മലങ്കര ഓർത്തഡോൿസ് സഭയുടെ അഭിവന്ദ്യ സഖറിയാ മാർനിക്കോളോവോസ് മെത്രാപ്പോലീത്ത അനുഗ്രഹ പ്രഭാഷണംനടത്തും. സമ്മേളനത്തിൽ കോൺഗ്രെസ്സ്മെൻ ഹോണ. മൈക്ക്ലൗലേർ, ഓറഞ്ച് ടൌൺ സൂപ്പർവൈസർ തെരേസ കെന്നി, ക്ലാർക്‌സ്ടൌൺ സൂപ്പർവൈസർ ജോർജ് ഹോഹ്മാൻ, കേരളകൌൺസിൽ ഓഫ് ചർച്ചസ് ന്യൂ യോർക്ക് സോൺ പ്രസിഡന്റ്വെരി റെവ. ഗീവര്ഗീസ് ചട്ടത്തിൽ കോർ എപ്പിസ്കോപ്പ, സഭയുടെ ഭദ്രാസന സെക്രെട്ടറി റെവ. ജോർജ് എബ്രഹാംഎന്നിവർ ആശംസകളറിയിക്കും.

ദേവാലയ കൂദാശയോടനുബന്ധിച്ചു ഇടവക നിർമിച്ചുനൽകുന്ന ഭവനത്തിന്റെ രൂപരേഖ സമ്മേളനത്തിൽഅവതരിപ്പിക്കും. ഭദ്രാസനത്തിലെ വിവിധ റീജണിലുകളിലുള്ളപട്ടക്കാരും, ഇടവക ചുമതലക്കാരും, സഭാ, ഭദ്രാസനകൌൺസിൽ അംഗംങ്ങൾ, വിവിധ സംഘടനകളുടെചുമതലക്കാരും, സമീപ ഇടവക പ്രതിനിധികളുംസമ്മേളനത്തിൽ സംബന്ധിക്കും.

ദേവാലയ കൂദാശയുടെ തത്സമയ സംപ്രേഷണം DSMCമീഡിയയും, മാർത്തോമാ മീഡിയയും സംയുക്തമായിനിർവഹിക്കും. സെന്റ് ഇടവക ഗായക സംഘം ശ്രുതി മധുരമായഗാനങ്ങൾ ആലപിക്കും.

കൂദാശയുടെയും, പൊതു സമ്മേളനത്തിന്റെയും സുഗമമായനടത്തിപ്പിനായി ഇടവക ചുമതലക്കാരായ റെവ. അജിത്വര്ഗീസ് (വികാരി/പ്രസിഡന്റ്) പി. എ. ചാക്കോ (വൈസ്പ്രസിഡന്റ്) ജോൺ ജോബ് (സെക്രട്ടറി) ലിനു എബ്രഹാം, സ്റ്റാൻലി വര്ഗീസ് (ട്രെസ്ടിമാർ) ജിജി ടോം, ജോനാഥൻജോഷുവ ( ലെയ്‌ലീഡേഴ്സ്) തോമസ് വര്ഗീസ് (ബിൽഡിംഗ്കമ്മിറ്റി കൺവീനർ) എന്നിവരെ കൂടാതെ നവിത ജോൺ, മർലിൻ ടോം, ജിജോ ഉമ്മൻ, ഏലിക്കുട്ടി ഈപ്പൻ, ശാമുവേൽമാത്യു എന്നിവർ കൺവീനർമാരുമായി വിവിധ കമ്മറ്റികൾപ്രെവർത്തിക്കുന്നു.

പുതിയ ദേവാലയത്തിലുള്ള ആദ്യ വിശുദ്ധ കുർബാന ശിശ്രൂഷ8-)o തീയതി ഞായറാഴ്ച രാവിലെ 9 മണിക്ക് ദേവാലയത്തിൽവെച്ച് നടത്തപ്പെടും. അന്നേ ദിവസം 12 കുട്ടികളുടെ ആദ്യകുർബാനയും, ഇടവകയുടെ 34 -)o വാർഷികവും നടത്തപ്പെടും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments