ന്യൂയോർക്: യു.എസിലെ പ്രമുഖ ആരോഗ്യ ഇൻഷുറൻസ് കമ്പനിയായ യുനൈറ്റഡ് ഹെൽത്ത് കെയർ സി.ഇ.ഒ ബ്രയാൻ തോംസൻ മാൻഹാട്ടനിലെ ഹോട്ടലിന് പുറത്ത് വെടിയേറ്റുമരിച്ചു.
ബുധനാഴ്ച രാവിലെ നിക്ഷേപകരുടെ യോഗത്തിനെത്തിയതാണ് അദ്ദേഹം. ബ്രയാൻ തോംസനെ ലക്ഷ്യമിട്ട് തന്നെയാണ് അക്രമി എത്തിയതെന്നാണ് പൊലീസിന്റെ നിഗമനം. 2004 മുതൽ യുനൈറ്റഡ് ഹെൽത്ത് കെയറിൽ പ്രവർത്തിക്കുന്ന അദ്ദേഹം മൂന്നുവർഷമായി കമ്പനി സി.ഇ.ഒ ആണ്.