വാഷിങ്ങ്ടൺ : ഇന്ത്യയ്ക്ക് 117 കോടി ഡോളറിന്റെ (9886 കോടി രൂപ) അത്യാധുനിക എംഎച്ച്–60ആർ ഹെലികോപ്റ്റർ ഉപകരണങ്ങൾ നൽകുന്നതിനു യുഎസ് സർക്കാർ അനുമതി നൽകി. ഇതു സംബന്ധിച്ച വിജ്ഞാപനത്തിൽ പ്രസിഡന്റ് ജോ ബൈഡൻ ഒപ്പുവച്ചു.
അന്തർവാഹിനികൾക്കെതിരായ പ്രതിരോധത്തിനുൾപ്പെടെ ഒട്ടേറെ മേഖലയിൽ ഇന്ത്യയ്ക്കു ഗുണകരമായ ഇടപാടാണിതെന്ന് പ്രതിരോധ സുരക്ഷാ സഹകരണ ഏജൻസി ജനപ്രതിനിധിസഭയെ അറിയിച്ചു. 30 എംഐഡിഎസ്–ജെടിആർഎസ് സംവിധാനത്തിനാണ് ഇന്ത്യ ആവശ്യപ്പെട്ടിട്ടുള്ളത്. ലോക്ഹീഡ് മാർട്ടിൻ റോട്ടറി, മിഷൻ സിസ്റ്റംസ് എന്നിവയാണ് പ്രധാന കരാറുകാർ.