Monday, December 23, 2024
HomeAmericaഫ്രാൻസിലേ നോത്ര്‌ദാം കത്തീഡ്ര​ലി​​ന്‍റെ പുനർക്കൂദാശ കർമത്തിൽ ട്രംപ് പങ്കെടുക്കും

ഫ്രാൻസിലേ നോത്ര്‌ദാം കത്തീഡ്ര​ലി​​ന്‍റെ പുനർക്കൂദാശ കർമത്തിൽ ട്രംപ് പങ്കെടുക്കും

പാ​​രീ​​സ്: ഡി​​സം​​ബ​​ർ ഏ​​ഴി​​ന് ന​​ട​​ക്കു​​ന്ന പാ​​രീ​​സി​​ലെ ന​​വീ​​ക​​രി​​ച്ച നോ​​ത്ര്‌​​ദാം ക​​ത്തീ​​ഡ്ര​​ലി​​ന്‍റെ പു​​ന​​ർ​​ക്കൂ​​ദാ​​ശാ​​ക​​ർ​​മ​​ത്തി​​ൽ നി​​യു​​ക്ത അ​​മേ​​രി​​ക്ക​​ൻ പ്ര​​സി​​ഡ​​ന്‍റ് ഡോ​​ണ​​ൾ​​ഡ് ട്രം​​പ് പ​​ങ്കെ​​ടു​​ക്കുമെന്ന് റിപ്പോർട്ട്. ഫ്രഞ്ച് പ്ര​​സി​​ഡ​​ന്‍റ് മ​​ക്രോ​​ണി​​ന്‍റെ ക്ഷ​​ണം സ്വീ​​ക​​രി​​ക്കു​​ന്ന​​താ​​യി ട്രംപ് അ​​റി​​യി​​ച്ചു.

തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ട​​തി​​നു ശേ​​ഷ​​മു​​ള്ള ട്രം​​പി​​ന്‍റെ ആ​​ദ്യ​​ത്തെ വി​​ദേ​​ശ​​യാ​​ത്ര പാ​​രീ​​സി​​ലേ​​ക്കാ​​യ​​ത് മ​​ക്രോ​​ണി​​ന്‍റെ ന​​യ​​ത​​ന്ത്ര​​വി​​ജ​​യ​​മാ​​യാ​​ണ് ക​​രു​​ത​​പ്പെ​​ടു​​ന്ന​​ത്. അമ്പതതോ​​ളം രാ​​ഷ്‌​​ട്ര​​ത്ത​​ല​​വ​​ന്മാ​​ർ പ​​ള്ളി​​യു​​ടെ പു​​ന​​ർ​​സ​​മ​​ർ​​പ്പ​​ണ​​ച്ച​​ട​​ങ്ങി​​ൽ സം​​ബ​​ന്ധി​​ക്കു​​ന്നു​​ണ്ട്. കൂ​​ദാ​​ശാ​​ക​​ർ​​മം ന​​ട​​ക്കു​​ന്ന ഏ​​ഴി​​ന് ഉ​​ച്ച​​ക​​ഴി​​ഞ്ഞ് ര​​ണ്ടി​​ന് ​​അ​​മേ​​രി​​ക്ക​​യി​​ലെ പ​​ള്ളി​​ക​​ളി​​ൽ മ​​ണി​​ക​​ളെ​​ല്ലാം മു​​ഴ​​ക്ക​​ണ​​മെ​​ന്ന് അ​​മേ​​രി​​ക്ക​​ൻ മെ​​ത്രാ​​ൻ​​സ​​മി​​തി നി​​ർ​​ദേ​​ശി​​ച്ചു.

പ​​ള്ളി​​യു​​ടെ കൂ​​ദാ​​ശാ​​ക​​ർ​​മം പ്ര​​മാ​​ണി​​ച്ച് പാ​​രീ​​സി​​ൽ ഇ​​ന്നു​​മു​​ത​​ൽ ഒ​​ൻ​​പ​​തു വ​​രെ ട്രാ​​ഫി​​ക് നി​​യ​​ന്ത്ര​​ണ​​ങ്ങ​​ളു​​ണ്ടാ​​കും. പ​​ള്ളി സ്ഥി​​തി ചെ​​യ്യു​​ന്ന സേ​​ൻ ന​​ദി​​യി​​ലെ ദ്വീ​​പി​​ലേ​​ക്ക് പ്ര​​ത്യേ​​ക ക്ഷ​​ണി​​താ​​ക്ക​​ൾ​​ക്കും സ്ഥി​​രം താ​​മ​​സ​​ക്കാ​​ർ​​ക്കും മാ​​ത്ര​​മേ പ്ര​​വേ​​ശ​​നം അ​​നു​​വ​​ദി​​ക്കൂ. ക​​ർ​​ശ​​ന​​മാ​​യ പ​​രി​​ശോ​​ധ​​ന​​യ്ക്കു ശേ​​ഷ​​മാ​​യി​​രി​​ക്കും പ്ര​​വേ​​ശ​​നം. റെ​​യി​​ൽ, റോ​​ഡ്, മെ​​ട്രോ ഗ​​താ​​ഗ​​ത​​ങ്ങ​​ൾ​​ക്കെ​​ല്ലാം നി​​യ​​ന്ത്ര​​ണ​​മു​​ണ്ട്. ന​​ദി​​യു​​ടെ വ​​ല​​ത്തേ ക​​ര​​യി​​ൽ സ്ഥാ​​പി​​ച്ചി​​രി​​ക്കു​​ന്ന വ​​ലി​​യ സ്ക്രീ​​നു​​ക​​ളി​​ൽ പ​​രി​​പാ​​ടി​​ക​​ൾ വീ​​ക്ഷി​​ക്കാ​​ൻ അ​​ര ല​​ക്ഷ​​ത്തോ​​ളം പേ​​ർ​​ക്കു സൗ​​ക​​ര്യ​​മു​​ണ്ടാ​​കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments