ആലപ്പുഴ: കളർകോട് കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് അഞ്ചു പേർ മരിച്ചു. നാലു പേർക്ക് പരുക്ക്. ഏഴു പേരാണ് കാറിലുണ്ടായിരുന്നത്. കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസിലേക്ക് കാർ ഇടിച്ചു കയറുകയായിരുന്നു.
കളർകോട് ജംക്‌ഷനു സമീപമാണ് അപകടം നടന്നത്. വൈറ്റിലയിൽനിന്ന് കായംകുളത്തേക്ക് വന്ന കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസും ആലപ്പുഴയിലേക്ക് വന്ന കാറുമാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ കാർ പൂർണമായും തകർന്നു. മുൻ സീറ്റിൽ ഇരുന്ന രണ്ടുപേരും പുറകിലെ സീറ്റിലിരുന്ന ഒരാളുമാണ് മരിച്ചത്. പരുക്കേറ്റവരെ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാർ വെട്ടിപ്പൊളിച്ചാണ് ആളുകളെ പുറത്തെടുത്തത്. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല.