വാഷിംഗ്ടണ്‍: നിയുക്ത പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വരാനിരിക്കുന്ന ഭരണകൂടവും പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ സര്‍ക്കാരും തമ്മിലുള്ള പ്രധാന ഉഭയകക്ഷി പ്രശ്നമാണ് അനികൃത കുടിയേറ്റം. അതിനിടെ കാനഡ- അമേരിക്ക അതിര്‍ത്തിയിലൂടെ അടുത്തിടെ അമേരിക്കയിലേക്കുള്ള ഇന്ത്യന്‍ പൗരന്മാരുടെ അനധികൃത കുടിയേറ്റം വര്‍ദ്ധിച്ചുവെന്ന് റിപ്പോര്‍ട്ടുകള്‍.മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം ഗണ്യമായ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. മൊത്തം 198,929 പേര്‍ ഈ അതിര്‍ത്തി വഴി അമേരിക്കയിലേക്കെത്തിയിട്ടുണ്ടെങ്കിലും അതില്‍ 43,764 പേര്‍ ഇന്ത്യക്കാരാണ്. ആകെ കുടിയേറ്റക്കാരുടെ 22 ശതമാനത്തിനടുത്ത് വരും ഇത്.
യുഎസ് കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പ്രൊട്ടക്ഷനില്‍ നിന്നുള്ള ഡാറ്റാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.2022ല്‍, യുഎസിലേക്ക് കടക്കാന്‍ ശ്രമിച്ച 109,535 പേരില്‍ 16 ശതമാനത്തോളം ഇന്ത്യക്കാരായിരുന്നു. 2023-ല്‍ കണക്കുകള്‍ കുത്തനെ ഉയര്‍ന്ന് 189,402 പേരായി. ഇതില്‍ ഇന്ത്യക്കാര്‍ 30,010 പേരായിരുന്നു.