Sunday, December 22, 2024
HomeObituaryവർക്കൗട്ടിനിടെ കുഴഞ്ഞുവീണു; ബോഡി ബിൽഡർക്ക് ഹൃദയാഘാതത്താൽ ദാരുണാന്ത്യം

വർക്കൗട്ടിനിടെ കുഴഞ്ഞുവീണു; ബോഡി ബിൽഡർക്ക് ഹൃദയാഘാതത്താൽ ദാരുണാന്ത്യം

പ്രമുഖ ബ്രസീലിയൻ ബോഡിബിൽഡറും ഫിറ്റനസ് രം​ഗത്തെ സംരംഭകനുമായ ഹോസെ മറ്റെയസ് കൊറെയ സിൽവ(28) അന്തരിച്ചു. കൂട്ടുകാർക്കൊപ്പം ജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടെ ഹോസെ കുഴഞ്ഞുവീഴുകയായിരുന്നു. ഹൃദയാഘാതംമൂലമാണ് മരണമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

ഈ രം​ഗത്ത് ഏറെ ആരാധകരുള്ള വ്യക്തിയായിരുന്നു ഹോസെ. സൗത്ത് അമേരിക്കൻ ചാമ്പ്യൻഷിപ്പിൽ ഉൾപ്പെടെ മത്സരിച്ചിട്ടുമുണ്ട്. അഭിഭാഷകനും ന്യുട്രീഷനിസ്റ്റും കൂടെയായിരുന്ന ഹോസെയുടെ വിയോ​ഗത്തിൽ ഞെട്ടിയിരിക്കുകയാണ് കുടുംബവും ആരാധകരും.

മാസങ്ങൾക്കിടെ ബ്രസീലിലുണ്ടാകുന്ന രണ്ടാമത്തെ സംഭവമാണിത്. അതിശയിപ്പിക്കുന്നരീതിയിൽ വണ്ണംകുറച്ചതിനേത്തുടർന്ന് വാർത്തകളിൽ നിറഞ്ഞുനിന്നിരുന്ന ബോഡിബിൽഡർ മതിയുസ് പാവ്ലക് സെപ്റ്റംബറിൽ സമാനമായരീതിയിൽ മരിച്ചിരുന്നു. ഹൃദയാഘാതമായിരുന്നു മതിയുസിന്റെ മരണത്തിലേക്കും നയിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments