പൂനെ : പ്രാദേശിക ക്രിക്കറ്റ് മത്സരത്തിനിടെ 35കാരനായ ക്രിക്കറ്റ് താരം കുഴഞ്ഞുവീണ് മരിച്ചു. ഇമ്രാന്‍ പട്ടേലാണ് ബാറ്റിങ്ങിനിടെ നെഞ്ചുവേദനയെ തുടര്‍ന്ന് കുഴഞ്ഞുവീണത്.
പൂനയിലെ ഗര്‍വാരെ സ്റ്റേഡിയത്തില്‍ വ്യാഴാഴ്ച്ച നടന്ന മത്സരത്തിനിടെയാണ് സംഭവം.മത്സരം ലൈവായി ബ്രോഡ്കാസ്റ്റ് ചെയ്യുന്നുണ്ടായിരുന്നു.താരം നെഞ്ചുവേദനയെ തുടര്‍ന്ന് ബാറ്റിങ് അവസാനിപ്പിച്ച് സഹതാരത്തോട് കാര്യങ്ങള്‍ പറയുന്നതും ഡഗ്ഔട്ടിലേക്ക് മടങ്ങുന്നതും വീഡിയോയിലുണ്ട്.
കുഴഞ്ഞുവീണ ഉടനെതന്നെ താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഓള്‍റൗണ്ടറായ ഇമ്രാന്‍ ടൂര്‍ണമെന്റില്‍ മികച്ച പ്രകടനമാണ് പുറത്തെടുത്തിരുന്നത്.