മാർ-എ-ലാഗോയിൽ നടന്ന താങ്ക്സ് ഗിവിംഗ് ആഘോഷത്തിൽ ട്രംപിനും കുടുംബത്തിനും ഒപ്പം പങ്കെടുത്ത് ഇലോൺ മസ്‌ക്. ഡൊണാൾഡ് ട്രംപ്, മെലാനിയ ട്രംപ്, മകൻ ബാരൺ എന്നിവരോടൊപ്പമാണ് ടെസ്‌ല സിഇഒ എലോൺ മസ്‌കിനും ഇരിപ്പിടമുണ്ടായിരുന്നത്.
മൈക്കൽ സോളാകിവിച്ച് പോസ്റ്റ് ചെയ്ത വീഡിയോയിൽ ട്രംപിന് തൊട്ടടുത്താണ് മസ്‌ക് ഇരിക്കുന്നത്. ഇരുവരും ആഘോഷത്തിൽ ആഹ്ലാദത്തോടെ പങ്കുചേരുന്നതും പരസ്പരം അഭിനന്ദിക്കുന്നതും കാണാം. മസ്ക്കും ഇത്തരത്തിലൊരു വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്. ‘എക്സ്’ എന്ന് ആലേഖനം ചെയ്ത ടീഷർട്ടാണ് മസ്ക്ക് ധരിച്ചിരിക്കുന്നത്. നവമാധ്യമങ്ങളിൽ വൈറലാണ് ഈ വീഡിയോ.