Monday, December 23, 2024
HomeNewsപവർ നഷ്ടം: ഇലക്‌ട്രിക് വാഹനങ്ങൾ തിരിച്ചുവിളിച്ച് ഹ്യുണ്ടായ്

പവർ നഷ്ടം: ഇലക്‌ട്രിക് വാഹനങ്ങൾ തിരിച്ചുവിളിച്ച് ഹ്യുണ്ടായ്

ഇൻഡ്യാന : ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ ഹ്യുണ്ടായ്, തങ്ങളുടെ 145,000-ലധികം ഇലക്‌ട്രിക് വാഹനങ്ങൾ തിരിച്ചുവിളിക്കുന്നു. വാഹനങ്ങളിൽ പവർ ലോസ് സംഭവിക്കാനുള്ള സാധ്യതയാണ് ഇവ തിരിച്ചുവിളിക്കുള്ള കാരണം. ഇത് അപകട സാധ്യത വർധിപ്പിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

2022 മുതൽ 2024 വരെയുള്ള അയോണിക് 5 മോഡലുകളും, 2023 മുതൽ 2025 വരെയുള്ള അയോണിക് 6 മോഡലുകളും, ജെനസിസ് ബ്രാൻഡിന്റെ നിരവധി ഇലക്ട്രിക് മോഡലുകളുമാണ് അപകട സാധ്യതയുള്ളതെന്ന് നാഷനൽ ഹൈവേ ട്രാഫിക് സേഫ്റ്റി അഡ്‌മിനിസ്‌ട്രേഷൻ കണ്ടെത്തി.  ഇതിൽ 2023-2025 ജെനസിസ്  GV60, 2023-2025 ജെനസിസ് GV70 “ഇലക്ട്രിഫൈഡ്”, 2023-2024 ജെനസിസ് G80  എന്നീ മോഡലുകളും ഉൾപ്പെടുന്നു.

ഈ വാഹനങ്ങളുടെ ഉടമകൾക്ക് അവരുടെ പ്രാദേശിക ഹ്യുണ്ടായ് ഡീലർഷിപ്പിൽ ബന്ധപ്പെട്ട് പ്രശ്നം പരിശോധിച്ച് ആവശ്യമെങ്കിൽ കേടായ ഭാഗങ്ങൾ മാറ്റിസ്ഥാപിക്കാം. ഹ്യുണ്ടായ് ജനുവരി 17 മുതൽ ഉടമകൾക്ക് ഈ തിരിച്ചുവിളിയെക്കുറിച്ചുള്ള കത്തുകൾ അയയ്ക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments