Monday, December 23, 2024
HomeIndiaപൊതു തെരഞ്ഞെടുപ്പ്: ബാലറ്റ് പേപ്പർ തിരികെ കൊണ്ടുവരണമെന്ന ഹർജി തള്ളി സുപ്രീംകോടതി

പൊതു തെരഞ്ഞെടുപ്പ്: ബാലറ്റ് പേപ്പർ തിരികെ കൊണ്ടുവരണമെന്ന ഹർജി തള്ളി സുപ്രീംകോടതി

ന്യൂഡൽഹി: തെരഞ്ഞെടുപ്പിൽ പേപ്പർ ബാലറ്റ് വോട്ടിങ് സംവിധാനം പുനസ്ഥാപിക്കണമെന്ന ഹർജി സുപ്രിംകോടതി തള്ളി. നിങ്ങള്‍ വിജയിച്ചാല്‍ ഇവിഎമ്മുകള്‍ നല്ലതെന്നും തോല്‍ക്കുമ്പോള്‍ കൃത്രിമം നടത്തുന്നുവെന്നുമാണ് പറയുന്നതെന്ന് സുപ്രിംകോടതി ചൂണ്ടിക്കാട്ടി. ഹർജി പരിഗണിക്കാൻ താൽപ്പര്യമില്ലെന്ന് ജസ്റ്റിസുമാരായ വിക്രംനാഥ്, പ്രസന്ന ബി വരാലെ എന്നിവരടങ്ങിയ ബെഞ്ച് ഹരജിക്കാരനെ അറിയിച്ചു. സുവിശേഷകനായ ഡോ കെ.എ. പോൾ ആണ് ഹർജി നൽകിയത്.

ഉന്നയിക്കപ്പെട്ട വിഷയം വളരെ പ്രധാനപ്പെട്ടതാണെന്നും ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, എംഎൽഎ വൈ. എസ്.ജഗൻ മോഹൻ റെഡ്ഡി തുടങ്ങിയ നേതാക്കൾ പോലും ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ (ഇവിഎം) ഉപയോഗത്തെ ചോദ്യം ചെയ്തിട്ടുണ്ടെന്നും ഹരജിക്കാരനായ പോൾ പറഞ്ഞു.

എന്നാൽ ചന്ദ്രബാബു നായിഡുവും ജഗൻ മോഹൻ റെഡ്ഡിയും തോൽക്കുമ്പോൾ മാത്രമാണ് ഇവിഎമ്മുകളിൽ കൃത്രിമം നടന്നു എന്ന് ആരോപിക്കുന്നത്. അവർ വിജയിക്കുമ്പോൾ ഇവിഎമ്മുകൾക്കെതിരെ ആരോപണം നടത്തുന്നില്ല. ഈ സാഹചര്യത്തെ എങ്ങനെയണ് കാണുന്നതെന്ന് കോടതി ഹർജിക്കാരനോട് ചോദിച്ചു.

ഇവിഎമ്മുകളിൽ നടക്കുന്ന കൃത്രിമങ്ങൾ തെളിയിക്കാം എന്നായിരുന്നു ഹർജിക്കാരന്റെ വാദം. 180 ലധികം വിരമിച്ച ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥരുടെയും മുൻ ജഡ്ജിമാരുടെയും പിന്തുണ തനിക്ക് ലഭിച്ചതായും അദ്ദേഹം പറ‍ഞ്ഞു. ഇവിഎമ്മുകൾ ജനാധിപത്യത്തിന് ഭീഷണിയാണെന്നും ഹർജിക്കാരൻ വാദിച്ചു. ഇലോൺ മസ്‌ക് പോലും ഇവിഎം കൃത്രിമത്വത്തിൽ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇവിഎമ്മുകൾ ഭരണഘടനയുടെ ആർട്ടിക്കിൾ 14, 19, 21 എന്നിവയുടെ ലംഘനത്തിന് കാരണമായെന്നും അദ്ദേഹം അവകാശപ്പെട്ടു. നിരവധി വിദേശ രാജ്യങ്ങൾ തെരഞ്ഞെടുപ്പിനായി പേപ്പർ ബാലറ്റ് ഉപയോഗിക്കുന്നുണ്ടെന്നും അമേരിക്ക പോലുള്ള രാജ്യങ്ങളുടെ രീതികൾ ഇന്ത്യ പിന്തുടരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

എന്നാൽ മറ്റ് രാജ്യങ്ങളെ നമ്മൾ എന്തിനാണ് പിന്തുടരന്നത് എന്ന് ബെഞ്ച് ചോദിച്ചു. ഈ വാദങ്ങളെല്ലാം ഉന്നയിക്കാനുള്ള വേദി കോടതിയല്ലെന്നും ബെഞ്ച് ഹർജിക്കാരനോട് പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments